തൃക്കടീരി തിരുവളയനാട് താലപ്പൊലി ആഘോഷിച്ചു.

ചെർപ്പുളശ്ശേരി: തൃക്കടിരി തിരുവളയനാട് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചുള്ള താലപ്പൊലി ഉത്സവം പകൽപ്പൂരത്തോടെ ആഘോഷിച്ചു. വൈകീട്ട് തട്ടകദേശങ്ങളിൽ നിന്നുള്ള കാള കോലങ്ങളും തേരുകളും ക്ഷേത്രത്തിൽ പ്രവേശിച്ചു. മേളം, തിറ, പൂതൻ എന്നീ കലാരൂപങ്ങൾ വേലകളെ അനുഗമിച്ചു. തുടർന്നുള്ള കൂട്ടിഎഴുന്നള്ളിപ്പിന് പൊന്നണിഞ്ഞ 18 ഗജവീരൻമാർ രണ്ട് വശങ്ങളിൽ അണിനിരന്നു. രാത്രി കളംപാട്ട്, അഷ്ടപ്പദി, തായമ്പക, വള്ളുവനാട് ബ്രന്മയുടെ 'കരിങ്കുട്ടി' നാടകം എന്നിവ അരങ്ങേറി. വിശേഷാൽ പൂജകൾക്ക് തന്ത്രി ഈക്കാട്ടുമനയ്ക്കൽ നീലകണ്ഠ നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.