ജ്യോഗ്രഫി ഡിപ്പാർട്മെൻറ് ഫെസ്റ്റ് പെരിന്തൽമണ്ണ: പൂപ്പലം അൽജാമിഅ ആർട്സ് ആൻഡ് സയൻസ് കോളജ് ജ്യോഗ്രഫി ഡിപ്പാർട്മെൻറ് ഫെസ്റ്റ് 'ഇക്വിനോക്സ്' പരിസ്ഥിതി പ്രവർത്തകനും ചിന്തകനുമായ ബൈജു അതിരപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എ.പി. റിയാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ വി. ഷൗക്കത്തലി, യൂനിയൻ ചെയർമാൻ മുഹമ്മദ് സബീൽ, അധ്യാപകരായ എൻ. റിയാസ്, ഇർഫാൻ, വിനയചന്ദ്രൻ, സൗമിഷ, ഡിപ്പാർട്മെൻറ് പ്രതിനിധി സുനിൽ എന്നിവർ സംസാരിച്ചു. ഡിപ്പാർട്മെൻറ് മേധാവി അബ്ദുൽ ഗനി സ്വാഗതം പറഞ്ഞു. 'ജൈവ വൈവിധ്യവും മനുഷ്യ ജീവിതവും' വിഷയത്തെ ആസ്പദമാക്കി ഡോക്യുമെൻററി പ്രദർശനവും എക്സിബിഷനും വിദ്യാർഥികൾ അവതരിപ്പിച്ച നാടകവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.