മത്സ്യമൊത്തവിതരണ കേന്ദ്രം: റവന്യൂ സംഘം തർക്കസ്ഥലം അളന്നു

കൊണ്ടോട്ടി: നഗരത്തിലെ മത്സ്യമൊത്തവിതരണ േകന്ദ്രത്തിലെ തർക്കസ്ഥലം അളന്നു. പഴയ കരാറുകാർ നൽകിയ കേസി​െൻറ അടിസ്ഥാനത്തിൽ മഞ്ചേരി മുൻസിഫ് കോടതി നിർദേശപ്രകാരം കൊണ്ടോട്ടി താലൂക്ക് ഒാഫിസിലെ സർവേയറാണ് സ്ഥലം അളന്നത്. മുൻകരാറുകാർ മാർക്കറ്റി​െൻറ വികസനത്തിനു വേണ്ടി വർഷങ്ങൾക്ക് മുമ്പ് കൊണ്ടോട്ടി പഞ്ചായത്തിന് സ്ഥലം കൈമാറിയിരുന്നു. ഇൗ സ്ഥലം എവിടെയാണ് എന്നത് സംബന്ധിച്ച് കുറച്ച് മാസങ്ങൾക്ക് മുമ്പാണ് തർക്കം ആരംഭിച്ചത്. തുടർന്ന് സർവകക്ഷിയോഗ തീരുമാനത്തി​െൻറ അടിസ്ഥാനത്തിൽ സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ നേരത്തേ നഗരസഭ തീരുമാനിച്ചെങ്കിലും കരാറുകാർ കോടതിയെ സമീപിച്ചു. കോടതി നിയോഗിച്ച കമീഷനാണ് തിങ്കളാഴ്ച മാർക്കറ്റിലെത്തി സ്ഥലം അളന്നത്. റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുെമന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 'ഉപജില്ല വിദ്യാഭ്യാസ ഒാഫിസ് വിഭജിക്കണം' കൊണ്ടോട്ടി: ജില്ലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ലയായ കൊണ്ടോട്ടി വിഭജിച്ച് പുളിക്കൽ ആസ്ഥാനമായി പുതിയ ഒാഫിസ് സ്ഥാപിക്കണമെന്ന് കൊണ്ടോട്ടി താലൂക്ക് വികസനസമിതി ആവശ്യപ്പെട്ടു. ടി.വി. ഇബ്രാഹിം എം.എൽ.എ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടിയിൽ 10 പഞ്ചായത്തും നൂറോളം പ്രൈമറി വിദ്യാലയങ്ങളും 20ഒാളം ഹൈസ്കൂൾ, ഹയർ സെക്കൻഡറികളുമുണ്ട്. ഉപജില്ലയെ വിഭജിച്ചാൽ സർക്കാർ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കാൻ സാധിക്കുമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. കുന്നിടിക്കൽ, വയൽ നികത്തൽ തുടങ്ങിയ പ്രശ്നങ്ങൾക്കായി കൃഷിവകുപ്പ്, പഞ്ചായത്ത്, പൊലീസ്, വില്ലേജ് എന്നിവയുടെ സംയുക്ത യോഗം വിളിക്കാനും തീരുമാനിച്ചു. പി.കെ.സി. അബ്ദുറഹ്മാൻ, എം.പി. അബ്ദുൽ അലി, ടി.എ. ലത്തീഫ്, പി.കെ. മൊയ്തീൻകുട്ടി, അബ്ദുൽ സലാം മുക്കോടൻ, സി.ടി. മുഹമ്മദ്, തഹസിൽദാർ എസ്. ജയകുമാരൻ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.