മുടന്തിനീങ്ങി പുലാമന്തോൾ ടൗൺ നവീകരണം

പുലാമന്തോൾ: ടൗൺ നവീകരണം മുടന്തിനീങ്ങുന്നു. പുലാമന്തോളിൽ പൊതുജനങ്ങളുടെ ദുരിതത്തിനറുതിയായില്ല. 2016 ജൂലൈയിലാണ് ടൗൺ നവീകരണം തുടങ്ങുന്നത്. ടൗണിലെ റോഡരികുകളിൽ കൊണ്ടുവന്നിട്ട ക്വാറിവേസ്റ്റുകളിലെ വലിയ കല്ലുകൾ യാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതമായത് സംബന്ധിച്ച് ജനുവരി ആറിന് 'മാധ്യമം' വാർത്ത നൽകിയിരുന്നു. അന്നത്തെ പത്രവുമായി പെരിന്തൽമണ്ണ താലൂക്ക് വികസന സമിതി യോഗത്തിൽ എൻ.സി.പി ജില്ല വൈസ് പ്രസിഡൻറ് ഹംസ പാലൂർ വിഷയം ഉന്നയിക്കുകയുണ്ടായി. തുടർന്ന് അടുത്തദിവസങ്ങളിൽ പാറപ്പൊടിയും അട്ടിക്കല്ലുകളും കൊണ്ടുവന്നു നിരത്തി. എന്നാൽ, പാറപ്പൊടി പാറാൻ തുടങ്ങിയതും കല്ലുകൾ ഇളകാനും തുടങ്ങിയതോടെ ജനങ്ങൾ വീണ്ടും ദുരിതത്തിലായി. കഴിഞ്ഞദിവസം ടൗൺ നവീകരണ പ്രവർത്തനം ഏറ്റെടുത്ത വ്യക്തിയുമായി ബന്ധപ്പെട്ടപ്പോൾ ഈ ആഴ്ചതന്നെ പണി തുടങ്ങുമെന്നാണറിയിച്ചത്. എന്നാൽ, പ്രവർത്തനം തുടങ്ങുന്നതി​െൻറ ഒരു ലക്ഷണവും കാണാതായതോടെ നാട്ടുകാരും വ്യാപാരികളും ആശങ്കയിലാണ്. caption നവീകരണത്തി​െൻറ ഭാഗമായി പുലാമന്തോൾ ടൗണിൽ പാകിയ അട്ടിക്കല്ലുകൾ ഇളകിത്തെറിച്ച നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.