കൂമ്പംപാറ നേർച്ച സമാപിച്ചു

കരിങ്കല്ലത്താണി: കൂമ്പംപാറ 43ാം നേർച്ച സമാപിച്ചു. മഹല്ല് പ്രസിഡൻറ് കൊടുങ്ങയില്‍ ബാപ്പു കൊടിയുയര്‍ത്തി. മഹല്ല് ഖാദി ഉമര്‍ ഫൈസി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ദിക്ര്‍ ദുആ സമ്മേളനം പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഒ.എം.എസ്. തങ്ങള്‍ മേലാറ്റൂര്‍ നേതൃത്വം നല്‍കി. തെയ്യോട്ടുച്ചിറ മഹല്ല് ഖാദി സി.കെ. മൊയ്തുട്ടി മുസ്‌ലിയാര്‍, കൊടക്കാപ്പറമ്പ് മഹല്ല് ഖാദി സുഹൈല്‍ ബാഖവി, നാട്ടുകല്‍ സിദ്ദീഖ് മുസ്‌ലിയാര്‍, കൂമ്പംപാറ മഹല്ല് സെക്രട്ടറി ടി.കെ. ഹംസ (മുത്തു), ടി.കെ. സിദ്ദീഖ്, മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു. മൂവ്വാറ്റുപുഴ ശിഹാബുദ്ദീന്‍ അമാനിയുടെ മതപ്രഭാഷണം, ഖത്മുല്‍ ഖുര്‍ആന്‍, മൗലീദ് പാരായണം, അന്നദാനം എന്നിവ നടന്നു. അധ്യാപക​െൻറ വിരമിക്കലിന് സ്മാര്‍ട്ട് ക്ലാസൊരുക്കി സുഹൃത്തുക്കള്‍ പെരിന്തല്‍മണ്ണ: പഴയ സഹപാഠിയുടെ അധ്യാപക ജോലിയിൽനിന്നുള്ള വിരമിക്കലിന് സ്മാര്‍ട്ട് ക്ലാസ് മുറിയൊരുക്കി സുഹൃത്തുക്കള്‍. പെരിന്തല്‍മണ്ണ വെസ്റ്റ് ജി.എല്‍.പി (മാണ്ടോടി) സ്‌കൂള്‍ അധ്യാപകൻ എം.പി. ചന്ദ്രശേഖരനാണ് മാര്‍ച്ച് 31-ന് വിരമിക്കുന്നത്. അദ്ദേഹം 12 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ പ്രീപ്രൈമറി കുട്ടികള്‍ക്കായാണ് സ്മാര്‍ട്ട് ക്ലാസ് റൂം ഒരുക്കുന്നത്. 1971ല്‍ കഴക്കൂട്ടം സൈനിക സ്‌കൂളിലായിരുന്നു ചന്ദ്രശേഖരന്‍ പഠിച്ചത്. അന്ന് സഹപാഠികളായിരുന്ന 12 പേരാണ് വ്യത്യസ്ത സമ്മാനമൊരുക്കിയത്. മാണ്ടോടി സ്‌കൂളിനെ മാതൃക വിദ്യാലയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച ചന്ദ്രശേഖര​െൻറ പരിശ്രമങ്ങള്‍ക്കുള്ള പിന്തുണകൂടിയാണിത്. സൈനിക സ്‌കൂളില്‍ പിഷാരടി എന്നറിയപ്പെട്ടിരുന്ന മാഷിന് 'പ്രോജക്ട് പിഷാരടി' എന്ന പേരിലാണ് സഹപാഠികള്‍ പദ്ധതി തയാറാക്കിയത്. വിരമിക്കല്‍ ചടങ്ങും സ്മാര്‍ട്ട് ക്ലാസ് റൂം കൈമാറ്റവും ചൊവ്വാഴ്ച നടക്കും. നഗരസഭ ഉപാധ്യക്ഷ നിഷി അനില്‍രാജ് ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ കലാപരിപാടികളും സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.