നിലമ്പൂർ: ജില്ലയിൽ കണ്ടുവരുന്ന അരിവാൾ രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട് ആരോഗ‍്യവകുപ്പ് പ്രതിരോധ നടപടി ഊർജിതമാക്കി. തിങ്കളാഴ്ച നിലമ്പൂർ ഇന്ദിരാഗാന്ധി മെമോറിയൽ മോഡൽ െറസിഡൻഷ‍്യൽ സ്കൂളിൽ ആദിവാസി പ്രമോട്ടർമാർക്ക് ബോധവത്കരണ പരിശീലനം നൽകി. ചൊവ്വാഴ്ച നിലമ്പൂർ ഐ.എം.എ ഹാളിൽ ഡോക്ടർമാർക്ക് പരിശീലനം നൽകും. ചുങ്കത്തറ ബ്ലോക്ക് ആരോഗ്യകേന്ദ്രത്തിെൻറ മേൽനോട്ടത്തിലാണ് പരിശീലനം. കോഴിക്കോട് മെഡിക്കൽ കോളജ് പാത്തോളജി വിഭാഗത്തിൽനിന്ന് ലാബ് ടെക്നീഷ‍്യൻമാർക്കും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്കും നേരേത്ത പരിശീലനം നൽകിയിരുന്നു. ജില്ല പഞ്ചായത്ത് ഫണ്ട് ഉപേയാഗിച്ചാണ് പ്രതിരോധ പ്രവർത്തനം ഊർജിതപ്പെടുത്തിയത്. പത്ത് ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. സംസ്ഥാനത്ത് വയനാട് കഴിഞ്ഞാൽ കൂടുതൽ അരിവാൾ രോഗികളുള്ളത് ജില്ലയിലാണ്. ആദിവാസി മേഖലയായ നിലമ്പൂരിലാണ് ജില്ലയിൽ കൂടുതൽ രോഗികൾ. 40 അരിവാൾ രോഗികളാണ് മേഖലയിൽ ചികിത്സയിലുള്ളത്. ചുങ്കത്തറ -നാല്, മൂത്തേടം --അഞ്ച്, കരുളായി--മൂന്ന്, അമരമ്പലം--മൂന്ന്, പോത്തുകല്ല്--അഞ്ച്, നിലമ്പൂർ-നാല്, ചാലിയാർ-നാല്, വഴിക്കടവ്--ആറ്, എടക്കര--രണ്ട് എന്നിങ്ങനെയാണ് നിലമ്പൂർ േബ്ലാക്കിന് കീഴിൽ ചികിത്സയിലുള്ളവരുടെ എണ്ണം. ആദിവാസികളിലാണ് രോഗവാഹകർ കൂടുതൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.