ആരോഗ‍്യജാഗ്രത യോഗത്തിൽ ജനപ്രതിനിധികളെത്തിയില്ല

നിലമ്പൂർ: കോളറ സ്ഥിരീകരിച്ച നിലമ്പൂർ മേഖലയിൽ ആരോഗ‍്യവകുപ്പ് വിളിച്ചുചേർത്ത ആരോഗ‍്യജാഗ്രത യോഗത്തിന് ജനപ്രതിനിധികളെത്തിയില്ല. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറി, ആരോഗ‍്യ--വിദ‍്യാഭ‍്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, കൃഷി ഓഫിസർ, വി.ഇ.ഒ എന്നിവരാണ് പഞ്ചായത്ത് തലങ്ങളിൽനിന്ന് യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്നത്. പകർച്ചവ‍്യാധി നിയന്ത്രണത്തിന് സർക്കാർ മാർഗനിർദേശപ്രകാരമുള്ള കർമപദ്ധതി കഴിഞ്ഞ ജനുവരിയിൽ പൂർത്തിയാക്കിയിരുന്നു. യോഗത്തിൽ ഇതിൻമേലുള്ള ചർച്ചയും ലക്ഷ‍്യമാക്കിയിരുന്നു. എടക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പനോളി കബീറും ആരോഗ‍്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും മാത്രമാണ് ജനപ്രതിനിധികളിൽനിന്ന് യോഗത്തിൽ പങ്കെടുത്തത്. കൃഷി ഓഫിസർമാരിൽ ഒരാളും പങ്കെടുത്തില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.