കരുളായി: ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിെൻറ ആഭിമുഖ്യത്തില്‍ കരുളായിയില്‍ ക്ഷയരോഗ നിർമാർജന യജ്ഞം ആരംഭിച്ചു. പഞ്ചായത്തില്‍ സമ്പൂര്‍ണമായി രോഗം ഇല്ലാതാക്കുക, രോഗം ഉണ്ടാകുന്നതും പകരുന്നതും തടയേണ്ടതിെൻറ ആവശ്യകതയെക്കുറിച്ച് പൊതുസമൂഹത്തെ ബോധവാന്മാരാക്കുക എന്നിവയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷയരോഗ നിർമാര്‍ജന യജ്ഞത്തിെൻറ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. തെരഞ്ഞെടുത്ത കുടുംബശ്രീ അംഗങ്ങള്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് പരിശീലനം സംഘടിപ്പിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍, ക്ഷയരോഗിയുമായി സമ്പര്‍ക്കമുള്ളവര്‍, രോഗിക്ക് മരുന്ന് കൊടുക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍, മുമ്പ് രോഗമുണ്ടായവര്‍ എന്നിവര്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളവരായി കണക്കാക്കിയാണ് സർവേ നടത്തുന്നത്. വരും ദിവസങ്ങളില്‍ വീടുകൾ കയറിയുള്ള സർവേ ആരംഭിക്കും. രോഗലക്ഷണം കണ്ടെത്തുന്നവരെ ചികിത്സക്ക് വിധേയമാക്കും. കരുളായി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നടന്ന പരിശീലനത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. സുനില്‍കുമാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് പി. രാജലക്ഷ്മി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് കെ. കമ്മത്ത്, ജൂനിയര്‍ പബ്ലിക് നഴ്‌സ് ജോളമ്മ ചാക്കോ, ജിനി ജേക്കബ് തുടങ്ങിയവര്‍ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.