നാട്ടുകാര്‍ ഭീതിയില്‍ പൂക്കോട്ടുംപാടം: ഗ്രാമീണ മേഖലകളിലെ വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിക്കുന്നത് ജനങ്ങളില്‍ ഭീതി പരത്തുന്നു. കഴിഞ്ഞ ദിവസം അമരമ്പലം പഞ്ചായത്തിലെ കവളമുക്കട്ട എടയാടത്തൊടി ജയചന്ദ്രെൻറ വീടിെൻറ ജനൽപാളികളിൽ സ്റ്റിക്കർ കണ്ടത് വീട്ടുകാരില്‍ ഭീതി പരത്തി. തിങ്കളാഴ്ച മൈലമ്പാറ തൊണ്ടിയൻ മുഹമ്മദ് ശിഹാബ്, മുഹ്സിൻ പറമ്പൻ എന്നിവരുടെ വീടുകളിലെ ജനലുകളിലാണ് വ്യാപകമായി പതിച്ച സ്റ്റിക്കർ കണ്ടെത്തിയത്. അഞ്ചാംമൈല്‍ മനോജിെൻറ വീടിെൻറ ജനലിലും സ്റ്റിക്കര്‍ കണ്ടതായി പറയുന്നു. സമൂഹ മാധ്യമങ്ങൾ വഴി കുട്ടികളുള്ള വീടുകളിൽ അടയാളത്തിനായാണ് സ്റ്റിക്കർ പതിക്കുന്നതെന്ന് പരന്നതോടെ ഗ്രാമീണവാസികളും ഭീതിയിലാണ്. പൂക്കോട്ടുംപാടം, പാറക്കപ്പാടം, കൂറ്റമ്പാറ പ്രദേശങ്ങളില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നു. എന്നാൽ, പൊലീസ് പറയുന്നത് ഇതുമായി ബന്ധപ്പെട്ട് പരാതി സ്റ്റേഷനില്‍ ലഭിച്ചിട്ടില്ലെന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.