ജിദ്ദ കെ.എം.സി.സിയാണ് വാഹനം സമ്മാനിച്ചത് പൂക്കോട്ടുംപാടം: സാമൂഹിക സേവനം സുഖപ്രദമാക്കാന്‍ വാർഡ് അംഗത്തിന് ജിദ്ദ കെ.എം.സി.സി ഇരുചക്രവാഹനം നല്‍കി. പാറക്കപ്പാടം വാർഡ് അംഗവും അമരമ്പലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറുമായ നൊട്ടത്ത് മുഹമ്മദിനാണ് സാമൂഹിക പ്രവർത്തനം സുഗമമാക്കാനും വാർഡിെൻറ വിവിധ ഭാഗങ്ങളിൽ എത്തുന്നതിനുമായി വാഹനം നൽകിയത്. വിവിധ ഭാഗങ്ങളിൽ സദാസമയം സേവനം നൽകുന്ന മുഹമ്മദിന് വാഹനത്തിെൻറ അപര്യാപ്തത പ്രവർത്തനങ്ങൾക്ക് തടസ്സമാവുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വാഹനം നൽകിയത്. പൂക്കോട്ടുംപാടത്ത് പെട്ടിക്കട നടത്തിവന്ന മുഹമ്മദിെൻറ പൊതുപ്രവര്‍ത്തനത്തിലുള്ള ജനകീയതയാണ് വാര്‍ഡ് അംഗത്വത്തിലും വൈസ് പ്രസിഡൻറ് പദവിയിലുമെത്തിച്ചത്. കോൺഗ്രസിനും സി.പി.എമ്മിനും തുല്യ അംഗങ്ങളുള്ള പഞ്ചായത്തില്‍ യു.ഡി.എഫിന് ഭരണം നിലനിര്‍ത്താൻ സഹായിക്കുന്നത് ഏക മുസ്ലിം ലീഗ് പ്രതിനിധിയായ മുഹമ്മദാണ്. പാറക്കപ്പാടത്ത് നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് അംഗം സറീന മുഹമ്മദാലി താക്കോൽ കൈമാറി. ഇ.കെ. രായിൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എ.കെ. ഹൈദരാലി മാസ്റ്റര്‍, യു.ഡി.എഫ് വാർഡ് കൺവീനർ രാധാകൃഷ്ണൻ മാസ്റ്റർ, പി.എം. സീതിക്കോയ തങ്ങൾ, അഷ്റഫ് മുണ്ടശ്ശേരി, എം.ടി. നാസർബാൻ, എ.പി. ഫൈസൽ, പി. സലാം, അബ്ദുസ്സമദ്, സഫ്വാൻ, സി. ദിലീപ്, അബ്ദുല്ലക്കുട്ടി മാസ്റ്റർ, കുണ്ടിൽ മജീദ് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ ppm1 പാറക്കപ്പാടത്ത് ജിദ്ദ കെ.എം.സി.സിയുടെ ഇരുചക്രവാഹനത്തിെൻറ താക്കോൽ നൊട്ടത്ത് മുഹമ്മദിന് ജില്ല പഞ്ചായത്ത് അംഗം സറീന മുഹമ്മദാലി കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.