തുവ്വൂർ കുടുംബശ്രീക്ക് ജപ്തി നോട്ടീസ്; ഫണ്ട് വകമാറ്റിയെന്നാക്ഷേപം തുവ്വൂർ: പഞ്ചായത്ത് കുടുംബശ്രീ രണ്ട് ബാങ്കുകളിൽ നിന്നെടുത്ത വായ്പയിൽ 24,90,718 രൂപ തിരിച്ചടക്കാത്തതിനെ തുടർന്ന് ജപ്തി നോട്ടീസ്. 25,40,000 രൂപയാണ് 2005, 2006 കാലഘട്ടങ്ങളിലായി എടുത്തത്. അന്നത്തെ സി.ഡി.എസിെൻറ നേതൃത്വത്തിലാണ് തുക വിനിയോഗിച്ചത്. അയൽക്കൂട്ടം യൂനിറ്റുകൾക്ക് വായ്പ നൽകാനാണ് തുകയെടുത്തത്. വായ്പയായി എടുത്ത തുക കുടുംബശ്രീയിലേക്ക് തിരിച്ചടച്ചെങ്കിലും ബാങ്കിലടച്ചില്ലെന്നാണ് പരാതി. 2005ൽ 6,50,000 രൂപയും 2006ൽ 18,90,000 രൂപയുമാണ് എടുത്തത്. ആദ്യതുക തിരിച്ചടക്കേണ്ട കാലാവധി 2008 മാർച്ച് 30ഉം രണ്ടാമത്തേതിേൻറത് 2009 മാർച്ച് 29ഉം ആയിരുന്നു. ഒമ്പത് വർഷമായി തിരിച്ചടവ് പൂർണമായി നടത്തിയിട്ടില്ല. സംഭവത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി വേണമെന്നും സി.പി.എം ലോക്കൽ കമ്മിറ്റി, ജനാധിപത്യ മഹിള അസോസിയേഷൻ എന്നിവർ ആവശ്യപ്പെട്ടു. എന്നാൽ, വായ്പ തുക അയൽക്കൂട്ടങ്ങൾ തിരിച്ചടച്ചില്ലെന്നും അതുകൊണ്ടാണ് കുടുംബശ്രീക്ക് ബാങ്കിൽ അടക്കാൻ സാധിക്കാതിരുന്നതെന്നും അന്നത്തെ സി.ഡി.എസിന് നേതൃത്വം നൽകിയവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.