ഒരു ദിവസത്തെ ഹോട്ടൽ വരുമാനം പാലിയേറ്റിവിന്​ നൽകി ഹരിദാസ​െൻറ വേറിട്ട സേവനം

അവധി ദിവസത്തിൽ ഭക്ഷണമൊരുക്കിയാണ് നാട്ടുകാരെ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയാക്കുന്നത് വണ്ടൂർ: ഞായറാഴ്ച വണ്ടൂർ കാരാടുള്ള 'വയനാട് കാറ്ററിങ്' ഹോട്ടലിലെത്തിയാൽ നന്മ നിറഞ്ഞൊരു കാഴ്ച കാണാം. അന്ന് ഭക്ഷണം കഴിക്കാനെത്തുന്നവർ വേണ്ടത് എടുത്ത് കഴിച്ച ശേഷം പണം പാലിയേറ്റിവി​െൻറ പെട്ടിയിലിടും. വയനാട് സ്വദേശി ഹരിദാസാണ് നാട്ടുകാരേയടക്കം ഇത്തരത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാക്കുന്നത്. ഹരിദാസും ഭാര്യ അനിതയും വാടകക്കാണ് ഹോട്ടൽ നടത്തുന്നത്. ദിവസവും മൂവായിരത്തിലധികം രൂപയുടെ കച്ചവടം നടക്കുന്നതായി ഇവർ പറയുന്നു. ഇവരുടെ രണ്ട് ആൺമക്കൾ വയനാട്ടിലാണ്. ഞായറാഴ്ച പതിവുപോലെ എണ്ണക്കടികളും ഭക്ഷണവും തയാറാക്കി മേശയിൽ നിരത്തിവെച്ച് ഹരിദാസനും ഭാര്യയും വയനാട്ടേക്ക് പോകും. കടയിലെത്തുന്നവർ വേണ്ടത് എടുത്ത് കഴിച്ച ശേഷം പൈസ പാലിയേറ്റിവി​െൻറ പെട്ടിയിലിടും. ഇക്കാര്യം ചൂണ്ടിക്കാട്ടി ബോർഡുമുണ്ടാകും. ഇത്തരത്തിൽ കാരുണ്യപ്രവർത്തനം നാല് മാസത്തിലധികം പിന്നിട്ടു. ഭക്ഷണം കഴിച്ചശേഷം കണക്ക് നോക്കാതെ പണം നൽകുന്നതിനാൽ പതിവ് വരുമാനത്തിലധികം ഞായറാഴ്ച ലഭിക്കുമെന്ന് ഹരിദാസൻ പറയുന്നു. പാലിയേറ്റിവ് പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിഞ്ഞപ്പോഴാണ് ഇത്തരമൊരു ആശയം തോന്നിയതെന്നും പൂർണ പിന്തുണയോടെ ഭാര്യയും മക്കളും എത്തിയതോടെ നടപ്പാക്കുകയായിരുന്നെന്നും ഹരിദാസൻ പറഞ്ഞു. ഇരുന്നൂറിലധികം പേർക്കുള്ള ഭക്ഷണമാണ് ഞായറാഴ്ച ഹോട്ടലിലുണ്ടാകുക. ഇതി​െൻറ ചെലവ് ഇദ്ദേഹമാണ് വഹിക്കുന്നത്. പണം നേരിട്ട് കാരുണ്യപ്രവൃത്തിയിലേക്കായതിനാൽ ഞായറാഴ്ച ഇവിടെനിന്ന് ചായ കുടിക്കാത്ത നാട്ടുകാരും വിരളമാണ്. പടം ഞായറാഴ്ച ദിവസം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാത്രമായി ഭക്ഷണം ഒരുക്കിവെച്ച് വേറിട്ട സേവനം നടത്തുന്ന ഹരിദാസ​െൻറ കാരാടുള്ള ഹോട്ടൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.