തെരുവുനായ്ക്കൾ വളര്‍ത്തുമുയലുകളെ കൊന്നു

കാളികാവ്: നരിയക്കംപൊയില്‍ കൂരിമുണ്ടയില്‍ തെരുവുനായ്ക്കള്‍ വെള്ളാലി അബ്ദുല്‍ മജീദി​െൻറ വളര്‍ത്തുമുയലുകളെ കടിച്ച് കൊന്നു. തിങ്കളാഴ്ച പുലര്‍ച്ച വീട്ടുകാര്‍ ശബ്ദം കേട്ട് ഉണര്‍ന്നപ്പോഴേക്കും നായകളുടെ കൂട്ടം മുയലുകളുടെ കൂട് രണ്ടെണ്ണവും തകര്‍ത്തിരുന്നു. രണ്ട് മുയലുകളെ പൂര്‍ണമായും മറ്റ് ചിലതി​െൻറ പല ഭാഗങ്ങളും തിന്നിട്ടുണ്ട്. പത്തോളം വരുന്ന നായകളുടെ സംഘമാണ് മുയലുകളെ ആക്രമിച്ചത്. ടാപ്പിങ് തൊഴിലാളിയായ മജീദ് ജോലിക്ക് പോയിരുന്നു. ബഹളം കേട്ട് കുട്ടികള്‍ ശബ്ദമുണ്ടാക്കിയെങ്കിലും നായകള്‍ ആക്രമിക്കാന്‍ വരികയായിരുന്നെന്ന് മജീദ് പറഞ്ഞു. ബ്രോയിലര്‍ ഇനത്തില്‍ പെട്ട നല്ലയിനം മുയലുകളെയാണ് വളര്‍ത്തിയിരുന്നത്. പത്ത് മുയലുകളും നഷ്ടപ്പെട്ടതോടെ മജീദിന് വലിയൊരു തുകയാണ് നഷ്ടമുണ്ടായത്. വിപുലമായ തോതില്‍ മുയല്‍ വളര്‍ത്തലിന് ഒരുങ്ങുന്നതിനിടെയാണ് സംഭവം. പ്രദേശത്ത് തെരുവുനായ ശല്യം കാരണം രക്ഷിതാക്കള്‍ മറ്റ് ജോലികൾ മാറ്റിവെച്ച് കുട്ടികള്‍ക്ക് മദ്റസയിലേക്ക് കാവല്‍ പോകേണ്ട ഗതികേടിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.