പാണ്ടിക്കാട്: ആർദ്രം മിഷനിൽ ഉൾപ്പെടുത്തി പാണ്ടിക്കാട് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ സൗഹൃദ ആശുപത്രിയായി ഉയർത്തി. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. എം. ഉമ്മർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത മുഖ്യപ്രഭാഷണം നടത്തി. ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന വിഷയം അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ വി. സുധാകരൻ, ജില്ല പഞ്ചായത്ത് അംഗം ആലിപ്പറ്റ ജമീല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. ജുവൈരിയ, വൈസ് പ്രസിഡൻറ് ടി. ഉമ്മർ, അംഗം സി.എച്ച്. ആസ്യ ടീച്ചർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ഫാത്തിമ, അംഗങ്ങളായ വി. മജീദ്, പി.ടി. ഷരീഫ്, ടി.സി. ഫിറോസ് ഖാൻ, കെ. ജംഷീന, കെ. ഹരിദാസൻ, എൻ.എച്ച്.എം പ്രോഗ്രാം മാനേജർ ഡോ. ഷിബുലാൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. പ്രേമലത സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കെ. ഗോപകുമാർ നന്ദിയും പറഞ്ഞു. ഫോട്ടോ പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.