പുലാമന്തോൾ: കണക്കൻതൊടി നൂർ മുഹമ്മദിെൻറ കരൾമാറ്റ ശസ്ത്രക്രിയക്കുള്ള ഫണ്ട് ശേഖരണാർഥം സംഘടിപ്പിക്കുന്ന 12-ാമത് അഖില കേരള സെവൻസ് ഫുട്ബാൾ ടൂർണമെൻറ് കട്ടുപ്പാറ കായികവികസന സമിതി ഗ്രൗണ്ടിൽ ആരംഭിച്ചു. പാലക്കാട് ഡി.എഫ്.ഒ സൈനുൽ ആബിദീൻ ഉദ്ഘാടനം ചെയ്തു. 'മൊഞ്ചേറും മൂർക്കനാട്, മാലിന്യമുക്ത മൂർക്കനാട്' പദ്ധതിക്ക് തുടക്കം െഫബ്രുവരി 15ന് മാലിന്യമുക്ത മൂർക്കനാട് പ്രഖ്യാപനം കൊളത്തൂർ: 'മൊഞ്ചേറും മൂർക്കനാട്, മാലിന്യമുക്ത മൂർക്കനാട്' പേരിൽ മൂർക്കനാട് പഞ്ചായത്തിൽ നടപ്പാക്കുന്ന മാലിന്യ സംസ്കരണ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ പൂർത്തിയായി. ശുചിത്വ ഹർത്താൽ എന്ന പേരിൽ തിങ്കളാഴ്ച നടത്തിയ പരിപാടി ശ്രദ്ധേയമായി. കടകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരിച്ച അജൈവ മാലിന്യം സംസ്ഥാനത്തെ അംഗീകൃത ഏജൻസിക്ക് റീസൈകളിങ്ങിനായി ചൊവ്വാഴ്ച കൈമാറും. പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്കായി വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കൂട്ടയോട്ടം, പാട്ടുവണ്ടി, അയൽസഭ േയാഗങ്ങൾ, ആരോഗ്യ-കുടുംബശ്രീ വളൻറിയർമാരുടെ ഗൃഹസന്ദർശനം, സ്കൂളുകളിൽ ശുചിത്വ അസംബ്ലി എന്നിവ നടത്തി. ഏഴ് മുതൽ 11 വരെ തീയതികളിൽ വീടുകൾ, പൊതുസ്ഥലങ്ങൾ, കുളങ്ങൾ, തോടുകൾ എന്നിവ ശുചിയാക്കി സമ്പൂർണ ശുചിത്വഗ്രാമം എന്ന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. എൻ.എസ്.എസ്, സ്കൗട്ട്, ഗൈഡ്സ്, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ, യുവജന സംഘടനകൾ, ക്ലബുകൾ എന്നിവയുെട നേതൃത്വത്തിൽ അടുത്ത ദിവസങ്ങളിൽ പൊതുസ്ഥലങ്ങൾ മാലിന്യ മുക്തമാക്കും. ഫെബ്രുവരി 15ന് മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തും. പദ്ധതിയുടെ വിജയത്തിന് എല്ലാവരും സഹകരിക്കണമെന്ന് മൂർക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. രാജഗോപാലൻ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.