ഏലംകുളം: ഏലംകുളം സൗത്ത് എ.എൽ.പി സ്‌കൂളില്‍ പ്രഭാതഭക്ഷണ പദ്ധതിക്ക് തുടക്കം. ഇതിെൻറ ഭാഗമായി എല്ലാ പ്രവൃത്തി ദിവസങ്ങളിലും കുട്ടിക്ക് പ്രഭാതഭക്ഷണം ലഭിക്കും. ട്യൂഷനും മറ്റുമായി അതിരാവിലെ വീട്ടില്‍നിന്നിറങ്ങുന്ന കുട്ടികള്‍ പലരും പ്രഭാതഭക്ഷണം ഒഴിവാക്കുകയാണ്. ഇതുമൂലം വിദ്യാർഥികൾ ഏറെ ക്ഷീണിതരായാണ് കാണപ്പെടുന്നതെന്ന് അധ്യാപകർ പറയുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് കാരണം കുട്ടികളുടെ ഏകാഗ്രതയും ശ്രദ്ധയും നഷ്ടപ്പെട്ട് പഠനത്തെ ബാധിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ക്ലാസ് തുടങ്ങുന്നതിനുമുമ്പ് കഞ്ഞി നല്‍കാനുള്ള തീരുമാനം പി.ടി.എ അംഗങ്ങൾ കൈക്കൊണ്ടത്. ജി.െഎ.ഒ ഏരിയ സമ്മേളനം വടക്കാങ്ങര: ദഅ്വത്ത് നഗർ ഏരിയ ജി.െഎ.ഒ സമ്മേളനം എസ്.െഎ.ഒ ജില്ല ജോയൻറ് സെക്രട്ടറി ഷമീം ചൂനൂർ ഉദ്ഘാടനം ചെയ്തു. ദഅ്വത്ത് നഗർ ഏരിയ പ്രസിഡൻറ് ബഷീർ ചെറുകുളമ്പ അധ്യക്ഷത വഹിച്ചു. എൻ.കെ. ഷബീർ, ഷഹിദ് ഇസ്മാഈൽ, സുബൈദ, മുൻഷിദ, നാഫില എന്നിവർ സംസാരിച്ചു. ഫർഹാന, സാജിത, ഫെബ്ന, ഫഹ്മിദ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.