അംഗങ്ങൾക്ക് വരുമാന മാർഗമൊരുക്കി അയൽക്കൂട്ടം

മലപ്പുറം: മികച്ച പ്രവർത്തനം നടത്തുന്ന അയൽക്കൂട്ടങ്ങൾക്ക് ദേശീയ നഗര ഉപജീവന മന്ത്രാലയം നൽകുന്ന റിവോൾവിങ് ഫണ്ട് വേറിട്ട വഴി‍യിൽ ചെലവഴിച്ച് നഗരസഭയിലെ മുതുവത്ത്പറമ്പ് റഫ അയൽക്കൂട്ടം. ഫണ്ടായി ലഭിച്ച 10,000 രൂപ ഉപയോഗിച്ച് രണ്ട് അയൽക്കൂട്ട അംഗങ്ങൾക്ക് ആടുകളെ വാങ്ങി നൽകി‍യിരിക്കുകയാണിവർ. ആട് പ്രസവിക്കുന്ന കുഞ്ഞുങ്ങളെ മറ്റ് അംഗങ്ങൾക്ക് കൈമാറും. ഇതുവഴി കൂടുതൽ പേർക്ക് വരുമാന മാർഗം കണ്ടെത്തുകയാണ് ലക്ഷ്യം. നഗരസഭാധ്യക്ഷ സി.എച്ച്. ജമീല ആടുകളെ കൈമാറി. കൗൺസിലർ സൈനബ തണ്ടുതുലാൻ അധ്യക്ഷത വഹിച്ചു. വികസന സ്ഥിരംസമിതി അധ്യക്ഷ മറിയുമ്മ ശരീഫ്, സി.ഡി.എസ് ചെയർപേഴ്സൻ പി. ഖദീജ, കെ.കെ. ഷിഹാബുദ്ദീൻ, വാളൻ ഖദീജ, ജുമൈല, സൗദ, ഉനൈസ്, റജീന എന്നിവർ സംസാരിച്ചു. mpmrs4 മുതുവത്ത്പറമ്പ് റഫ അയൽക്കൂട്ടം വാങ്ങിയ ആടുകളുടെ വിതരണം നഗരസഭാധ്യക്ഷ സി.എച്ച്. ജമീല നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.