ആസൂത്രണ സമിതി: വി. ഉമ്മർ കോയ വൈസ് ചെയർമാൻ

കരുവാരകുണ്ട്: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി രൂപവത്കരണത്തിനുള്ള ആസൂത്രണ സമിതി പുനഃസംഘടിപ്പിച്ചു. വി. ഉമ്മർ കോയയാണ് പുതിയ വൈസ് ചെയർമാൻ. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഠത്തിൽ ലത്തീഫ് ചെയർമാനാണ്. അവിശ്വാസ പ്രമേയത്തെ തുടർന്ന് പ്രസിഡൻറ് പദവിയിൽനിന്ന് പുറത്തായ ലീഗിലെ കെ. മുഹമ്മദ് മാസ്റ്റർ, ലീഗ് പഞ്ചായത്ത് സെക്രട്ടറി കൂടിയായ പി. ഇമ്പിച്ചിക്കോയ തങ്ങൾ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.പി. ബിജിന എന്നിവരെയും പുതുതായി ഉൾപ്പെടുത്തി. 21 അംഗ സമിതിയുടെ നിലവിലെ വൈസ് ചെയർമാൻ കെ.കെ. ജയിംസായിരുന്നു. ഉമ്മർ കോയ കോൺഗ്രസ് സഹയാത്രികനും ജൻ ശിക്ഷൺ സൻസ്ഥാൻ ജില്ല ഡയറക്ടറുമാണ്. മാലിന്യസംസ്കരണം, ജലസംരക്ഷണം, വിദ്യാഭ്യാസം എന്നീ മേഖലകൾ കേന്ദ്രീകരിച്ച് രണ്ട് വർഷത്തേക്കുള്ള പദ്ധതികളാണ് തയാറാക്കുകയെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.