തൊഴിലാളികളും ജീവനക്കാരും നാട്ടുകാരും ഭീതിയില്‍ കാളികാവ്: പുല്ലങ്കോട് എസ്‌റ്റേറ്റിനോട് ചേര്‍ന്ന ചിങ്കക്കല്ല് ആദിവാസി കോളനിക്ക് സമീപത്തെ വനത്തില്‍ തിങ്കളാഴ്ച രാവിലെ കടുവകളെ കണ്ടു. ടാപ്പിങ് തൊഴിലാളികളും മറ്റ് ജീവനക്കാരുമാണ് രണ്ട് കടുവകളെ വനാതിര്‍ത്തിയില്‍ കണ്ടത്. ടാപ്പിങ് നടത്തിക്കൊണ്ടിരിക്കെ എസ്‌റ്റേറ്റിനോട് ചേര്‍ന്ന വനത്തില്‍ കാട്ടുപന്നിയെ ആക്രമിക്കുന്ന നിലയിലാണ് ഇവയെ കണ്ടത്. വലിയ കടുവകളെയാണ് തൊഴിലാളികള്‍ കണ്ടത്. വനം വകുപ്പ് ജീവനക്കാര്‍ കടുവ സെന്‍സസ് എടുക്കുന്നതിനിടെയാണ് തോട്ടം തൊഴിലാളികള്‍ വനാതിര്‍ത്തിയില്‍ കടുവകളെ കണ്ടത്. പുല്ലങ്കോട് എസ്‌റ്റേറ്റിലെ അസിസ്റ്റൻറ് ഫീല്‍ഡ് ഓഫിസറായിരുന്ന മുരളീധരനെ 2016 ജനുവരി മൂന്നിന് രാവിലെ കാട്ടാന കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഇതിന് ശേഷം എസ്‌റ്റേറ്റും വനം വകുപ്പും ചേര്‍ന്ന് വനാതിര്‍ത്തിയില്‍ സോളാര്‍ വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. പല സ്ഥലങ്ങളിലും വേലി നശിപ്പിച്ച് കാട്ടാനകള്‍ നാട്ടിലേക്കിറങ്ങുന്നത് പതിവാണ്. ഇതിനിടെയാണ് കടുവകളെ കണ്ടത്. പുലര്‍ച്ച ആറോടെ ജോലിക്കിറങ്ങുന്ന ടാപ്പിങ് തൊഴിലാളികളാണ് ഏറെ ഭീതിയിലായത്. കഴിഞ്ഞ ദിവസം ടി.കെ കോളനി പരിസരത്തും കടുവകളെ കണ്ടിരുന്നു. കാട്ടുപന്നിയെ പോലും കീഴ്‌പ്പെടുത്താന്‍ കഴിയാത്ത കടുവ പ്രായക്കൂടുതല്‍ കാരണം ഉള്‍വനത്തിൽനിന്ന് മറ്റ് വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് എത്തിയതാകാമെന്നാണ് വനം വകുപ്പിെൻറ നിഗമനം. കടുവകളെ കണ്ട സാഹചര്യത്തില്‍ ഗ്രാമപഞ്ചായത്ത് അധികൃതരേയും പൊലീസിനേയും വിവരം അറിയിക്കുന്നുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. തൊഴിലാളികളുടെ ജീവന് സുരക്ഷയൊരുക്കാന്‍ വനംവകുപ്പും തോട്ടം മാനേജ്മെൻറും നടപടി സ്വീകരിക്കണമെന്ന് എസ്‌റ്റേറ്റ് ജീവനക്കാരും തൊഴിലാളികളും ആവശ്യപ്പെട്ടു. പടം ചിങ്കക്കല്ല് വനത്തില്‍ കടുവയെ കണ്ടെത്തിയ സ്ഥലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.