സ്​റ്റാര്‍ട്ടപ്പ് മിഷ​െൻറ ചതുര്‍ദിന സമ്മേളനത്തിന്​ കോഴിക്കോട്ട്​ തുടക്കം

സ്റ്റാര്‍ട്ടപ്പ് മിഷ​െൻറ ചതുര്‍ദിന സമ്മേളനത്തിന് കോഴിക്കോട്ട് തുടക്കം കോഴിക്കോട്: വളര്‍ന്നുവരുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ചതുര്‍ദിന സമ്മേളനത്തിന് കോഴിക്കോട്ട് തുടക്കം. തിങ്കളാഴ്ച കോഴിക്കോട് ഐ.ഐ.എം കാമ്പസില്‍ നടന്ന ഒമ്പതാമത് ഐഡിയ ഡേയോടുകൂടിയാണ് സമ്മേളനത്തിന് തുടക്കമായത്. നിക്ഷേപകര്‍, മൂലധന ദാതാക്കള്‍, സാങ്കേതിക വിദഗ്ധര്‍, നയകര്‍ത്താക്കള്‍ തുടങ്ങിയവര്‍ ഐഡിയ ഡേയിലൂടെ ഒരുമിച്ചെത്തി. ഐഡിയ ഡേയില്‍ 110 ടീമുകളാണ് ആശയങ്ങള്‍ അവതരിപ്പിച്ചത്. ചില്ലറ വ്യാപാരം, റിയല്‍ എസ്റ്റേറ്റ്, ടൂറിസം, ഫിന്‍ടെക്, റോബോട്ടിക്സ്, ഗ്രാമീണ കണ്ടുപിടിത്തങ്ങള്‍, കാര്‍ഷിക സാങ്കേതിക വിദ്യ, ഊര്‍ജ്ജം, ആരോഗ്യ സാങ്കേതികവിദ്യ, ബയോ ടെക്നോളജി, ഗതാഗതം, സൈബര്‍ സുരക്ഷ എന്നീ വിഷയങ്ങളിലാണ് ആശയാവതരണം നടന്നത്. ഐഡിയാ ഡേയില്‍ അവസരം ലഭിക്കാനായി മൂന്നൂറില്‍പരം അപേക്ഷകളാണ് സ്റ്റാര്‍ട്ടപ്പ് മിഷന് ലഭിച്ചത്. 12 ലക്ഷം രൂപവരെ തെരഞ്ഞെടുക്കപ്പെടുന്ന ഓരോ സ്റ്റാര്‍ട്ടപ്പിനും സഹായമായി നല്‍കും. ഇതിലൂടെ ആശയങ്ങളെ മാതൃകയിലേക്ക് മാറ്റാന്‍ സംരംഭകര്‍ക്ക് സാധിക്കും. ചൊവ്വാഴ്ച യു.എല്‍ സൈബര്‍ പാര്‍ക്കില്‍ നടക്കുന്ന സീഡിങ് കേരള സമ്മേളനം സംസ്ഥാന ഇലക്ട്രോണിക്സ് ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍ ഉദ്ഘാടനം ചെയ്യും. ഏഴിന് നടക്കുന്ന സമ്മേളനത്തിൽ ഗൂഗിള്‍ ഇന്ത്യ സി.ഇ.ഒ രാജന്‍ ആനന്ദ് പെങ്കടുക്കും. സൈബര്‍ പാര്‍ക്കിലെ മൊബൈല്‍ 10 എക്സ് ഹബ്ബി​െൻറ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തങ്ങളുടെ ഉൽപന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമുണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്ന 30 സ്റ്റാര്‍ട്ടപ്പുകള്‍ക്കായിരിക്കും പ്രദര്‍ശനത്തിനുള്ള അനുമതി ലഭിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.