മലപ്പുറം: 2017-18 സാമ്പത്തിക വർഷം മാർച്ച് 31ന് അവസാനിക്കാനിരിക്കെ നഗരസഭയിലെ വാർഷിക പദ്ധതി നിർവഹണത്തിൽ ഇതുവരെ ചെലവഴിക്കാനായത് 55.74 ശതമാനം തുക. കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച് കണക്ക് അവതരിപ്പിച്ചത്. ആകെ 335 മരാമത്ത് പണികളിൽ 139 എണ്ണമേ പൂർത്തിയായിട്ടുള്ളൂ. നഗരസഭ സെക്രട്ടറി നിർവഹണ ഉദ്യോഗസ്ഥനായ പ്രവൃത്തികളിൽ 64.86ഉം മുനിസിപ്പൽ എൻജിനീയറുടേതിൽ 55.25ഉം ശതമാനം തുക ചെലവഴിച്ചു. പല പദ്ധതികളും പുരോഗമിക്കുകയാണെന്ന് ചെയർപേഴ്സൻ അറിയിച്ചു. പ്രവൃത്തികൾ വേഗത്തിലാക്കാൻ ചൊവ്വാഴ്ച നിർവഹണ ഉദ്യോഗസ്ഥരുടെ യോഗം ചേരും. പദ്ധതി നിർവഹണം വേഗത്തിലാക്കണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രിയുടെയും ജില്ല കലക്ടറുടെയും കർശന നിർദേശമുണ്ട്. ALERT വാർത്തക്കകത്ത് ബോക്സായി നൽകുക. നാളെ ചില പത്രങ്ങൾ നന്നായി കൊടുക്കാൻ ചാൻസുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.