ഭാരവാഹികളെ തെരഞ്ഞെടുത്തു

കൂട്ടിലങ്ങാടി: കൂട്ടിലങ്ങാടി പഞ്ചായത്ത് പതിനേഴാം വാർഡ് വെൽഫെയർ പാർട്ടി യൂനിറ്റിന് പുതിയ . ജില്ല സെക്രട്ടറി ശാക്കിർ ചങ്ങരംകുളം, മങ്കട മണ്ഡലം പ്രസിഡൻറ് ഖാദർ അങ്ങാടിപ്പുറം എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഇ.സി. കുഞ്ഞിമുഹമ്മദ് -കുട്ടിമാൻ (പ്രസി.), സി.എച്ച്. ഹമീദ് (സെക്ര.), എൻ.കെ. ഹകീം മുബാറക്ക് (ട്രഷ.), ഇ.സി. മജീദ്, കെ.പി. ജസീല (വൈസ് പ്രസി.), കെ.പി. ചന്ദ്രൻ, സി.എച്ച്. സലീന (അസി. സെക്ര.). പരീക്ഷ പരിശീലനം പടപ്പറമ്പ്: പൊതുപരീക്ഷ മുന്നൊരുക്കത്തി​െൻറ ഭാഗമായി എസ്.ഐ.ഒ ദഅ്വത്ത്നഗർ ഏരിയ കമ്മിറ്റി 'ഹൗ ടു ഫെയ്സ് എക്സാം' പരിപാടി സംഘടിപ്പിച്ചു. ഏരിയ പ്രസിഡൻറ് സി.എച്ച്. സാജിദ് ഉദ്ഘാടനം ചെയ്തു. സിജി മലപ്പുറം ജില്ല വൈസ് പ്രസിഡൻറ് അഹമ്മദ് ഫക്റുദ്ദീൻ തങ്ങൾ ക്ലാസെടുത്തു. സ്കൂളിലെ അധ്യാപകൻ അലവിക്കുട്ടി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ നിബ്രാസ് അമീൻ സ്വാഗതവും വിദ്യാർഥിനി അമൽ നന്ദിയും പറഞ്ഞു. എസ്.ഐ.ഒ ഏരിയ വൈസ് പ്രസിഡൻറ് അഷ്റഫ് കടുങ്ങൂത്ത്, നിഷാദ് അബ്ദു, സി.എച്ച്. നാസിബ് എന്നിവർ നേതൃത്വം നൽകി. വിദ്യാര്‍ഥികള്‍ തടയണ നിർമിച്ചു ചട്ടിപ്പറമ്പ്: വരാനിരിക്കുന്ന ജലക്ഷാമം തടയാൻ ഈസ്റ്റ് കോഡൂര്‍ വലിയതോട്ടില്‍ വിദ്യാര്‍ഥികള്‍ തടയണ നിമിച്ചു. ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റി​െൻറ നേതൃത്വത്തിലാണ് തടയണ നിർമാണം നടന്നത്. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എന്‍.കെ. ഹഫ്‌സല്‍ റഹ്മാന്‍, യൂനിറ്റ് ലീഡര്‍മാരായ സി.എച്ച്. റിസ്വ, കെ. മുഹമ്മദ് സിനാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. mpmas students ചെമ്മങ്കടവ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഈസ്റ്റ് കോഡൂര്‍ വലിയതോട്ടില്‍ തടയണ നിർമിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.