എ.ടി.എം കേന്ദ്രത്തിനുള്ളിൽ സ്യൂട്ട് കെയ്സ്; കൗണ്ടർ താൽക്കാലികമായി അടച്ചു

കോട്ടക്കൽ: നഗരത്തിലെ എസ്.ബി.െഎ എ.ടി.എം കേന്ദ്രത്തിനുള്ളിൽ സ്യൂട്ട് കെയ്സ് കണ്ടെത്തി. ദുരൂഹതയെ തുടർന്ന് കേന്ദ്രം പൊലീസ് താൽക്കാലികമായി അടച്ചു. തിങ്കളാഴ്ച രാത്രി പത്തരയോടെ പണമെടുക്കാൻ വന്നവരാണ് പെട്ടി കണ്ടത്. തുടർന്ന് കാവൽക്കാരനെ വിവരമറിയിക്കുകയായിരുന്നു. ഏറെ നേരമായിട്ടും ഉടമ എത്താത്തതിനെ തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. വിശദമായ പരിശോധനക്കുശേഷം കേന്ദ്രം പൂട്ടുകയായിരുന്നു. രാവിലെ ബാങ്ക് അധികൃതർ വന്നതിനുശേഷം നിരീക്ഷണ കാമറ വഴി പരിശോധന നടത്താനുള്ള ശ്രമത്തിലാണ് അധികൃതർ. തിരൂർ റോഡിൽ പ്രവർത്തിക്കുന്ന എസ്.ബി.െഎയുടെ കൗണ്ടറിലാണ് പെട്ടി കണ്ടെത്തിയത്. കേന്ദ്രത്തിന് കാവൽ ഏർപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.