പാണ്ടിക്കാട്: ബലിപെരുന്നാളിെൻറ അവസാനത്തെ കാലിച്ചന്തയായ ഞായറാഴ്ച പാണ്ടിക്കാട് ചന്തയിൽ വൻ തിരക്ക്. വില കൂടുതലായതിനാൽ കാലികളെ വാങ്ങി പോകുന്നവർ കുറവായിരുന്നു. കാഴ്ചക്കാരായി എത്തിയവരായിരുന്നു കൂടുതലും. നാട്ടിൽ വളർത്തുന്നവയായിരുന്നു വിൽപനക്കെത്തിയതിൽ അധികവുംം. പാണ്ടിക്കാടിെൻറ സമീപ പഞ്ചായത്തുകളിൽനിന്നും ആവശ്യക്കാരെത്തിയിരുന്നു. കാലവർഷക്കെടുതിമൂലം വലിയ വിലകൊടുത്തും കൂടുതൽ എണ്ണവും വാങ്ങുന്നവർ നന്നേ കുറവായിരുന്നു. പള്ളികളിലും മറ്റും മഴക്കെടുതിയുണ്ടായ സാഹചര്യത്തിൽ ബലി അറുക്കുന്നവരുടെ എണ്ണത്തിൽ വലിയ തോതിൽ കുറവ് അനുഭവപ്പെട്ടതും കാലിച്ചന്തയിൽ ആവശ്യക്കാരുടെ കുറവിനിടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.