പരപ്പനങ്ങാടി: ചളിവെള്ളം തളം കെട്ടിനിൽക്കുന്ന ദുരിതാശ്വാസ ക്യാമ്പിെൻറ മുറ്റത്തേക്ക് മാലിന്യം പകരാതിരിക്കാൻ എൻ.എസ്.എസ് വളൻറിയർമാരായ വിദ്യാർഥിനികൾ കാണിച്ച ജാഗ്രത ശ്രദ്ധേയമായി. 60 കുടുംബങ്ങളിൽ നിന്നായി നൂറ്റി നാൽപ്പതോളം പേർ താമസിക്കുന്ന പരപ്പനങ്ങാടി ടൗൺ ജി.എം.എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിെൻറ മൈതാനിയായ മുറ്റം കനത്ത മഴയെ തുടർന്ന് ചളിക്കുളമായി കിടക്കുകയാണ്. പരപ്പനങ്ങാടി എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഷഹീമ മിനാസിെൻറ നേതൃത്വത്തിലുള്ള വളൻറിയർമാരാണ് ശുചീകരണ ദൗത്യമേറ്റെടുത്തത്. സ്കൂൾ മുറ്റത്ത് ബേബി മെറ്റലടിച്ച് നിലവിലെ മലിന സാഹചര്യം മറികടക്കുമെന്ന് മുനിസിപ്പൽ കൗൺസിലർ സെയ്തലവി കടവത്തും പ്രധാനാധ്യാപിക ശ്രീകലയും അറിയിച്ചു. പടം പരപ്പനങ്ങാടി ടൗൺ ജി.എം.എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ശുചീകരണ ദൗത്യമേറ്റെടുത്ത വിദ്യാർഥിനികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.