മലപ്പുറം: കാലവർഷക്കെടുതിയിൽ ജില്ലയിൽ 11.61 കോടി രൂപയുടെ നഷ്ടമുണ്ടായതായി കൃഷി വകുപ്പിെൻറ പ്രാഥമിക കണക്ക്. 26,442 കർഷകരാണ് ദുരിതമനുഭവിക്കുന്നത്. 14,201 കായ്ക്കാത്തവയടക്കം 40,860 തെങ്ങുകൾ നശിച്ചു. 33,63,199 കുലച്ച വാഴകളും 13,51,649 കുലക്കാത്തവയും നശിച്ചു. 50,596 കായ്ക്കാത്ത കവുങ്ങുകളടക്കം 1,08,290 എണ്ണമാണ് നശിച്ചത്. 614.716 ഹെക്ടർ നെൽകൃഷി വെള്ളത്തിലായി. 250.4 ഹെക്ടർ ഞാറ്റടി നശിച്ചുപോയി. 71,707 റബർ, 27,564 കുരുമുളക്, 6,493 ജാതി, 841.38 ഹെക്ടർ കപ്പ, 671.28 ഹെക്ടർ പച്ചക്കറി, 172.212 ഹെക്ടർ കിഴങ്ങ് വർഗങ്ങളും പേമാരിയിൽ നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.