വേദനകൾക്കിടെ നാളെ ബലിപെരുന്നാൾ

മലപ്പുറം: പ്രളയം നൽകിയ ദുരിത ജീവിതത്തിൽനിന്ന് മുക്തമായില്ലെങ്കിലും ബലിപെരുന്നാൾ ആഘോഷത്തിന് ജില്ല ഒരുങ്ങി. ബുധനാഴ്ചയാണ് പെരുന്നാൾ. മഴക്കെടുതികൾ പൂർണമായും നീങ്ങും മുമ്പെ വന്നണഞ്ഞ ആഘോഷത്തെ വരവേൽക്കാൻ വിപണിയും ഉണർന്നിട്ടുണ്ട്. പലർക്കും ദുരിതാശ്വാസ ക്യാമ്പിലായിരിക്കും പെരുന്നാൾ. ചൊവ്വാഴ്ച വിശ്വാസികൾ അറഫ നോമ്പ് അനുഷ്ഠിക്കും. 50ഓളം പേരുടെ ജീവനെടുത്ത പ്രളയവും അനുബന്ധ ദുരന്തങ്ങളും നൽകിയ വേദനയിലാ‍ണ് ജില്ല. ഇത് ആഘോഷത്തി​െൻറ പൊലിമ കുറക്കും. സഹജീവികളെ കൈമെയ് മറന്ന് സഹായിക്കാൻ നാളത്തെ ദിവസം പ്രത്യേകിച്ച് ഉപയോഗപ്പെടുത്താനുള്ള തയാറെടുപ്പിലാണ്. ദുരിതബാധിതരെ സഹായിക്കാൻ പള്ളികളിലും ഈദ് ഗാഹുകളിലും പിരിവ് നടക്കും. ക്യാമ്പുകളിലേക്ക് ഭക്ഷണവും പുതുവസ്ത്രവും എത്തിച്ചുകൊടുക്കുന്നുണ്ട് വ്യക്തികളും സംഘടനകളും. വീടുകളിൽ തിരിച്ചെത്തിയവർക്ക് നേരെയും ഇവരുടെ സഹായഹസ്തം നീളുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.