സൗജന്യ റേഷന്‍ അനുവദിക്കണം

പാലക്കാട്: പ്രളയ ദുരിതം കൊണ്ട് ജീവിതം വഴിമുട്ടിയ അട്ടപ്പാടി, നെല്ലിയാമ്പതി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സൗജന്യ റേഷന്‍ അനുവദിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടു. ആഴ്ചകളായി തൊഴിലും വരുമാനവുമില്ലാതെ പട്ടിണികിടക്കുന്നവര്‍, അസുഖ ബാധിതര്‍, എന്നിങ്ങനെ പതിനായിരക്കണക്കിനാളുകളുടെ ദുരിതം കണക്കിലെടുത്ത് ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടു. അട്ടപ്പാടിയിലെ കുടുംബങ്ങളെ വീടുകളിലേക്ക് അയച്ചു അഗളി: അട്ടപ്പാടിയിലെ പുഴകൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങളെ മഴ കുറഞ്ഞ സാഹചര്യത്തിൽ തിരികെ വീടുകളിലേക്ക് അയച്ചു. കൂക്കംപാളയം യു.പി സ്കൂൾ, മുക്കാലിയിലുള്ള എം.ആർ.എസ് ഗൊട്ടിയാർക്കണ്ടി ട്രൈബൽ ഹോസ്റ്റൽ തുടങ്ങിയ ആറോളം ദുരിതാശ്വാസ ക്യാമ്പിലെ 108ഓളം കുടുംബങ്ങളാണ് കഴിഞ്ഞിരുന്നത്. ഇവർ എല്ലാവരും സ്വന്തം വീടുകളിലേക്ക് മടങ്ങി. കള്ളമല ഉരുൾപൊട്ടൽ ഭീഷണിയിലുള്ള 15ഓളം കുടുംബങ്ങൾ മാത്രമാണ് ഇപ്പോൾ എം.ആർ.എസിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളത്. ക്യാമ്പിൽ ശേഖരിച്ച അരി അടക്കമുള്ള ഭക്ഷണങ്ങൾ തുല്യമായി വീതിച്ച് തിരിച്ചുപോകുന്ന കുടുംബങ്ങൾക്ക് നൽകി. മെഡിക്കൽ നോഡൽ ഓഫിസർ ഡോ. പ്രഭുദാസ് ആരോഗ്യപരമായ മുന്നൊരുക്കകങ്ങളും നിർദേശങ്ങളും നൽകി. വീടുകൾ പരിശോധിച്ച് വാസയോഗ്യമല്ലെന്ന് തോന്നിയാൽ തിരികെ ക്യാമ്പിലേക്ക് എത്താൻ ബ്ലോക്ക് പ്രസിഡൻറ് ഈശ്വരിരേശൻ നിർദേശം നൽകി. ആരോഗ്യ വകുപ്പി‍​െൻറ നേതൃത്വത്തിൽ ഗ്ലാസ്, ഡെറ്റോൾ, ബ്ലീച്ചിങ് പൗഡർ, ഫിനോയിൽ തുടങ്ങി ക്ലീനിങ്ങിന് ആവശ്യമായ സാധനങ്ങളും മരുന്നുകളും വിതരണം ചെയ്തു. താവളം മുതൽ ചെമ്മണ്ണൂർ വരെയുള്ള വെള്ളം കയറിയ നിരവധി വീടുകൾ എൻ.എസ്.എസ്, ഡി.വൈ.എഫ്.ഐ പാക്കുളം, പഞ്ചായത്ത് ഹരിത കർമസേന, റെയിൻബോ ക്ലബ് കൽക്കണ്ടി, ആസ്സോ അട്ടപ്പാടി എന്നിവയുടെ സഹകരണത്തോടെ വൃത്തിയാക്കി വാസയോഗ്യമാക്കി. രാജീവ്ഗാന്ധി നവയുഗ ശിൽപി -വി.കെ. ശ്രീകണ്ഠന്‍ പാലക്കാട്: രാജ്യപുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിച്ച രാജീവ്ഗാന്ധി നവയുഗ ശിൽപിയാണെന്ന് ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠന്‍. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 74ാം ജന്മദിന വാര്‍ഷിക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി ഓഫിസില്‍ നടന്ന ചടങ്ങില്‍ നേതാക്കളായ പി.വി. രാജേഷ്, വി. രാമചന്ദ്രന്‍, എ.കെ. രാജേശ്വരി, പുത്തൂര്‍ രാമകൃഷ്ണന്‍, കെ. ശരവണന്‍, കെ. മോഹനന്‍, കെ. ഭാഗ്യം, കെ.പി. ജയപ്രകാശ്, സുധാകരന്‍ പ്ലാക്കാട്ട് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.