ലീഗ്​ എം.പിമാരും എം.എൽ.എമാരും ഒരു മാസത്തെ ശമ്പളം നൽകും

മലപ്പുറം: മുസ്ലിം ലീഗ് എം.എൽ.എമാരും എം.പിമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുനരധിവാസ പ്രവർത്തനങ്ങളിൽ സഹകരിക്കും. പ്രവർത്തകർ വാർഡ് തലത്തിലും പഞ്ചായത്തുതലത്തിലും ധനസമാഹരണം നടത്തുകയും സന്നദ്ധ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നുണ്ട്. ശുചീകരണ പ്രവർത്തനങ്ങളിൽ വൈറ്റ് ഗാർഡ്സും പ്രവർത്തിക്കുന്നു. മലബാറിൽ വിഭവങ്ങളുടെ ദൗർലഭ്യം എറണാകുളം- തിരുവനന്തപുരം മേഖലയെ അപേക്ഷിച്ച് കുറവാണ്. അവിടേക്ക് കൂടുതൽ ശ്രദ്ധ എത്തിക്കും. സർക്കാർ സംവിധാനങ്ങൾ സന്ദർഭോചിതമായി ഉയരണം. കുറവുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുമെന്നും നേതാക്കൾ പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ്, സാദിഖ് അലി ശിഹാബ് തങ്ങൾ, അഡ്വ. യു.എ. ലത്തീഫ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.