എയർ ഇന്ത്യ എക്​സ്​പ്രസ്​ സർവിസുകൾ ​ കോഴിക്കോ​േട്ടക്കും തിരുവനന്തപുരത്തേക്കും മാറ്റി

കരിപ്പൂർ: നെടുമ്പാശ്ശേരി വിമാനത്താവളം ആഗസ്റ്റ് 26 വരെ അടച്ചതിനാൽ എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് മാറ്റി. അഞ്ച് സർവിസുകൾ തിരുവനന്തപുരത്തേക്കും രണ്ട് സർവിസുകൾ കോഴിക്കോേട്ടക്കുമാണ് മാറ്റിയത്. കൊച്ചി-മസ്കത്ത്, തിരുവനന്തപുരം-കൊച്ചി-സലാല, കൊച്ചി-അബൂദബി, കൊച്ചി-ദുബൈ, കൊച്ചി-ദോഹ സർവിസുകളാണ് നെടുമ്പാശ്ശേരിയിൽ സർവിസ് ശരിയാകുന്നതുവരെ തിരുവനന്തപുരത്തേക്ക് മാറ്റിയത്. കൊച്ചി-ഷാർജ, കൊച്ചി-ബഹ്റൈൻ എന്നീ സർവിസുകളാണ് കോഴിക്കോേട്ടക്ക് മാറ്റിയത്. ആഗസ്റ്റ് 26ന് മുമ്പ് കൊച്ചിയിൽനിന്ന് ഗൾഫിലേക്ക് ബുക്ക് ചെയ്ത യാത്രക്കാർക്ക് പകരമായി അതേ സ്ഥലത്തേക്ക് തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽനിന്ന് യാത്ര െചയ്യാം. അധികനിരക്ക് ഇൗടാക്കില്ലെന്നും എക്സ്പ്രസ് അറിയിച്ചു. കൊച്ചിയിൽനിന്ന് ഗൾഫിലേക്കും തിരിച്ചും നടത്തിയിരുന്ന സർവിസുകൾ റദ്ദാക്കാതെ കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ക്രമീകരിച്ചിട്ടുണ്ട്. കേരളത്തിലേക്കും തിരിച്ചും ആഗസ്റ്റ് 26 വരെ യാത്രക്കായി ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കിയാൽ മുഴുവൻ പണവും തിരികെ കിട്ടും. അനുയോജ്യമായ മറ്റൊരു തീയതിയിലേക്ക് യാത്ര മാറ്റാൻ അവസരമുണ്ടെന്നും എക്സ്പ്രസ് അധികൃതർ അറിയിച്ചു. കാൾ സ​െൻറർ നമ്പറുകൾ: 044 40013001, 044-24301930. ഡെസ്ക് നമ്പർ: 9087300200.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.