ഭാരതപ്പുഴ വീണ്ടും പട്ടാമ്പി പാലം തൊട്ടു: കിഴായൂർ റോഡ് മുങ്ങി

പട്ടാമ്പി: കനത്ത മഴയും ചെറു ഡാമുകൾ തുറന്നതുംമൂലം ഭാരതപ്പുഴക്ക് വീണ്ടും രൗദ്രഭാവം. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെ പഴയകടവ്-കിഴായൂർ നമ്പ്രം റോഡ് വെള്ളത്തിൽ മുങ്ങി. ഇതുവഴി ഗതാഗതം ഭാഗികമായി നിരോധിച്ചു. ഭാരതപ്പുഴ വീണ്ടും പട്ടാമ്പി പാലം തൊട്ടു. വൈകീേട്ടാടെ ഒഴുക്ക് കൂടിയതിനാൽ സുരക്ഷാപ്രവർത്തനത്തിന് പൊലീസ് രംഗത്തിറങ്ങി. തൂതപ്പുഴയും നിറഞ്ഞൊഴുകുകയാണ്. വിളയൂർ കളരിപ്പാടത്തേക്ക് പുഴവെള്ളം കയറി. തിരുവേഗപ്പുറയിലും വിളയൂരിലും പുഴ കാണാൻ നിരവധി ആളുകളാണ് എത്തുന്നത്. പ്രകൃതിനാശത്തി​െൻറ പശ്ചാത്തലത്തിൽ വ്യാജ പ്രചാരണവും നടക്കുന്നു. രായിരനെല്ലൂർ മലയടിവാരത്തിൽനിന്ന് ജനങ്ങളെ ഒഴിപ്പിച്ചെന്ന പ്രചാരണം കൊപ്പം എസ്.െഎ എം.ബി. രാജേഷ് നിഷേധിച്ചു. സ്റ്റേഷൻ പരിധിയിലെ കൊപ്പം, വിളയൂർ, തിരുവേഗപ്പുറ, കുലുക്കല്ലൂർ പഞ്ചായത്തുകളിൽനിന്ന് നാശനഷ്ടങ്ങളോ കെടുതികളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പട്ടാമ്പി മേഖലയിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് സി.ഐ പി.വി. രമേശ് അറിയിച്ചു. ചിത്രം: mohptb 142/tue വെള്ളത്തിൽ മുങ്ങിയ പഴയകടവ്-കിഴായൂർ നമ്പ്രം റോഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.