കാരാകുർശിയിൽ പേമാരി: വീടുകളും കൃഷിയും നശിച്ചു

കല്ലടിക്കോട്: പ്രളയക്കെടുതിയിൽ നാടും നഗരവും. കാരാകുർശിയിലും ശിരുവാണിയിലും ബുധനാഴ്ച പുച്ചേ ആരംഭിച്ച മഴ രാത്രിയിലും തുടരുകയാണ്. കാരാകുർശി ഗ്രാമപഞ്ചായത്തിൽ രണ്ട് വീടുകൾ പൂർണമായും 38 വീടുകൾ ഭാഗികമായും തകർന്നു. വാഴമ്പുറം-കാളികാവ്-കിളിരാനി പാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. 35 കിലോമീറ്റർ റോഡ് തകർന്നു. തോട് വരമ്പ് പൊട്ടി ഏകദേശം 35 ഏക്കർ നെൽകൃഷി നശിച്ചു. അയ്യപ്പൻകാവ് പാടശേഖരത്തിൽ ഓണക്കൊയ്ത്തിന് പാകമായ അഞ്ചു കർഷകരുടെ നെല്ല് വെള്ളത്തിൽ മുങ്ങി നശിച്ചു. വാഴ, കമുക്, മറ്റ് വിളകളുടെ നാശം തിട്ടപ്പെടുത്താനായിട്ടില്ല. കിളിരാനി അമ്മിണി, രാമൻകുട്ടി എന്നിവരുടെ വീട് മരം വീണ് പൂർണമായും തകർന്നു. വാഴമ്പുറം, കിളിരാനി, അയ്യപ്പൻകാവ് എന്നിവിടങ്ങളിലെ വീടുകൾക്കും കാർഷിക വിളകൾക്കും നാശം സംഭവിച്ചു. ശിരുവാണി ഡാം 877.8 മീറ്റർ ജലവിതാനം ഉയർന്നതിനാൽ ചൊവ്വാഴ്ച ഉച്ചയോടെ അണക്കെട്ടി​െൻറ സ്ലൂയിസ് വാൽവ് തുറന്നു. ഒരു സെക്കൻഡിൽ 400 ക്യുബിക് മീറ്റർ വെള്ളം തുറന്ന് വിട്ടു. ഡാം സുരക്ഷ അതോറിറ്റിയുടെ നിർദേശപ്രകാരമാണ് തുറന്നത്. പടം) 1. tue/File Kalladikode 39- മരം വീണ് തകർന്ന മാങ്ങോട് രാമൻ കുട്ടിയുടെ വീട് 2 - Karakurussi കിളിരാനി അമ്മിണിയുടെ വീട് മരം വീണ് തകർന്ന നിലയിൽ 31 Kalladikode 15- വാഴമ്പുറം - കിളിരാനി റോഡിൽ മരം വീണ നിലയിൽ /pw
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.