സഹായഹസ്തവുമായി തച്ചമ്പാറ സ്​കൂൾ

കല്ലടിക്കോട്: മഴക്കെടുതിമൂലം കഷ്ടപ്പെടുന്നവർക്ക് സാന്ത്വന സ്പർശവുമായി തച്ചമ്പാറ ദേശബന്ധു ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ്. സ്വന്തമായും മറ്റുള്ളവരിൽനിന്നും ശേഖരിച്ച ഭക്ഷ്യവസ്തുക്കളും പലവ്യഞ്ജനങ്ങളും താലൂക്ക് ഓഫിസർ വിശാലാക്ഷിക്ക് നൽകി. ഏഴായിരത്തോളം രൂപയുടെ ഭക്ഷ്യവസ്തുക്കളാണ്‌ കൈമാറിയത്. പാലക്കാട് പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചു. പ്രിൻസിപ്പൽ വി.പി. ജയരാജൻ, പി.ടി.എ പ്രസിഡൻറ് രാമചന്ദ്രൻ, പ്രോഗ്രാം ഓഫിസർ വി. കൃഷ്ണപ്രസാദ്, ആശാ മത്തായി, മാത്യു കല്ലടിക്കോട്, സംഗീത, സുജിത്ത്, വിസ്മയ, അർഷാദ്, ശ്യാം കിഷോർ എന്നിവർ നേതൃത്വം നൽകി. പടം) അടിക്കുറിപ്പ്: തച്ചമ്പാറ ദേശബന്ധു സ്കൂളിലെ എൻ.എസ്.എസ് വളൻറിയർമാർ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ താലൂക്ക് ഓഫിസർ വിശാലാക്ഷിക്ക് കൈമാറുന്നു tue/pw_ File Kalladi Kode 16.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.