പാലക്കാട്: വിലക്കയറ്റം നിയന്ത്രിക്കാൻ കുടുംബശ്രീ ജില്ല മിഷെൻറ നേതൃത്വത്തിൽ ജില്ലയിലൊരുങ്ങുന്നത് 100ലധികം ഓണച്ചന്തകൾ. 88 പഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലുമായി കുടുംബശ്രീ സി.ഡി.എസുകളുടെ ആഭിമുഖ്യത്തിലാണ് ആഗസ്റ്റ് 18 മുതൽ 21 വരെ വിപുലമായ സൗകര്യങ്ങളോടെ ഓണച്ചന്തകൾ സംഘടിപ്പിക്കുക. പാലക്കാട് കോട്ടമൈതാനത്ത് 18 മുതൽ 24 വരെ ജില്ല ചന്തയും ഉണ്ടാകും. 140ഓളം കുടുംബശ്രീ സംരംഭകർ ഉൽപാദിപ്പിച്ച ഭക്ഷ്യവസ്തുക്കൾ, കൈത്തറി വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങിയ വൈവിധ്യമാർന്ന ഉൽപന്നങ്ങളും 5000ത്തോളം സംഘകൃഷി ഗ്രൂപ്പുകളുടെ പച്ചക്കറി വിഭവങ്ങൾ, അന്നം റൈസ്, ജൈവരീതിയിൽ കൃഷി ചെയ്ത വാഴക്കുലകൾ, മൂല്യവർധിത ഉൽപന്നങ്ങളായ ശർക്കരവരട്ടി, കായ വറവ് എന്നിവയും കുടുംബശ്രീ ഓണച്ചന്തകളിലൂടെ വിപണിയിലെത്തും. അട്ടപ്പാടിയിലെ ആദിവാസികൾ തയാറാക്കുന്ന ഗോത്ര ഭക്ഷ്യവിഭവങ്ങൾ ജില്ലയിലുടനീളം ഓണച്ചന്തകളിൽ ലഭ്യമാക്കും. മല്ലീശ്വര എന്ന ബ്രാൻഡ്് പേരിലാണ് ചെറുധാന്യങ്ങൾ, വനവിഭവങ്ങൾ എന്നിവ ഉപയോഗിച്ചുള്ള വൈവിധ്യമാർന്ന ഗോത്രവിഭവങ്ങൾ നൂതനമായ രീതിയിൽ പാക്ക് ചെയ്ത് വിപണിയിലെത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.