മഴക്കെടുതിയിൽ താങ്ങായി കുടുംബശ്രീയും

പാലക്കാട്: മഴക്കെടുതിയിലെ ദുരിതം അതിജീവിക്കാനുള്ള സർക്കാർ പ്രവർത്തനങ്ങളിൽ കുടുംബശ്രീ ജില്ല മിഷനും അണിചേരും. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ അവരുടെ ഒരാഴ്ചത്തെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ജില്ല മിഷൻ കോഒാഡിനേറ്റർ പി. സെയ്തലവി അറിയിച്ചു. കൂടാതെ ജില്ല മിഷൻ ജീവനക്കാരും കുറഞ്ഞത് രണ്ടുദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. റേഷൻ കാർഡടക്കമുള്ള രേഖകൾ നഷ്ടപ്പെട്ടവർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിന് കുടുംബശ്രീ ഹെൽപ് ഡെസ്കുകൾ ആരംഭിക്കും. സി.ഡി.എസുകളുടെ നേതൃത്വത്തിൽ പ്രാദേശികമായി ശുചീകരണ പ്രവർത്തനങ്ങളിലും കുടുംബശ്രീ പ്രവർത്തകർ സജീവമാണ്. സി.ഡി.എസ് അക്കൗണ്ടൻറുമാർ സ്വരൂപിച്ച 20,000 രൂപ ജില്ല മിഷൻ കേഒാഡിനേറ്റർക്ക് കൈമാറി. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന സ്ത്രീകളെയും കുട്ടികളെയും ആശ്വസിപ്പിക്കാനും അടിയന്തര ആവശ്യങ്ങൾ മനസ്സിലാക്കാനും കുടുംബശ്രീ സ്നേഹിത ഹെൽപ് ഡെസ്കിലെ ഉദ്യോഗസ്ഥർ രണ്ട് സംഘങ്ങളായി ജില്ലയിൽ പ്രവർത്തിക്കുന്ന ക്യാമ്പുകൾ സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.