പൂക്കോട്ടുംപാടം: കാളികാവ് ബ്ലോക്കുതല കൂറ്റമ്പാറയിൽ നടന്നു. കേന്ദ്രസർക്കാറും യുവജനകാര്യ കായിക മന്ത്രാലയവും മലപ്പുറം നെഹ്റു യുവ കേന്ദ്രയും ചേർന്നാണ് സംഘടിപ്പിച്ചത്. കൂറ്റമ്പാറ കെ.എസ്.ബി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നേതൃത്വത്തിലായിരുന്നു പരിപാടി. അമരമ്പലം പഞ്ചായത്ത് പ്രസിഡൻറ് സി. സുജാത ഉദ്ഘാടനം ചെയ്തു. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബേബി വിനോദിനി, പഞ്ചായത്ത് അംഗങ്ങളായ അനിത രാജു, ടി.പി. ഹംസ, ഇല്ലിക്കൽ ഹുസൈൻ, എം.കെ. ആസിഫ്, കെ.എൻ. പ്രസന്നൻ, കെ.എം. സുബൈർ, ക്ലബ് സെക്രട്ടറി ഇല്ലിക്കൽ മുർഷിദ് നബീൽ, ലത്തീഫ് എന്നിവർ സംസാരിച്ചു. ജില്ല ചൈൽഡ് ലൈൻ കോഒാഡിനേറ്റർ സി.പി. സലീം, വണ്ടൂർ പാലിയേറ്റിവ് സെക്രട്ടറി സി. അബ്ദുൽ കബീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.സി. പ്രേമൻ എന്നിവർ ക്ലാസ് നയിച്ചു. ഫോട്ടോ ppm1 കാളികാവ് ബ്ലോക്കുതല അമരമ്പലം പഞ്ചായത്ത് പ്രസിഡൻറ് സി. സുജാത ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.