മഴക്കെടുതി: അമരമ്പലത്ത് അവലോകന യോഗം ചേര്‍ന്നു

പൂക്കോട്ടുംപാടം: മഴക്കെടുതി സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കുന്നതി​െൻറ ഭാഗമായി അമരമ്പലം പഞ്ചായത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. പ്രസിഡൻറ് സി. സുജാത അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. ശിവദാസന്‍ നായര്‍ ആമുഖപ്രഭാഷണം നടത്തി. രണ്ടു വീടുകൾ പൂർണമായും നാലുവീടുകൾ ഭാഗികമായും തകർന്നു. 43 വീടുകളിൽ വെള്ളം കയറി. 15 ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്ന റിപ്പോര്‍ട്ട് അമരമ്പലം വില്ലേജ് ഓഫിസര്‍ ബിനു അവതരിപ്പിച്ചു. നെല്ല്, വാഴ, പച്ചക്കറി, കിഴങ്ങുവർഗങ്ങള്‍ ഉൾപ്പെടെ 15 ലക്ഷത്തി​െൻറ നാശമുണ്ടായതായി കൃഷി ഓഫിസര്‍ ലിജു എബ്രഹാം പറഞ്ഞു. പകർച്ചവ്യാധിക്ക് സാധ്യതയുണ്ടെന്നും രോഗപ്രതിരോധ തയാറെടുപ്പിലാണെന്നും മെഡിക്കല്‍ ഓഫിസര്‍ ഡോ. പര്‍വീന്‍ അറിയിച്ചു. ഗ്രാമീണ റോഡുകള്‍ തകര്‍ന്നതായും മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും വാര്‍ഡ്‌ അംഗങ്ങള്‍ പറഞ്ഞു. വാര്‍ഡ്‌ അംഗങ്ങളുടെയും പൊതുജനങ്ങളുടെയും ഇടപ്പെടലുകള്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിച്ചതായി വിലയിരുത്തി. ദുരിതബാധിത മേഖലയില്‍നിന്ന് നാടിനെ തിരിച്ചുപിടിക്കാന്‍ സന്നദ്ധ സംഘടനകളുടെയും പൊതുപ്രവര്‍ത്തകരുടെയും ക്ലബുകളുടെയും സഹകരണം വേണമെന്നും പ്രസിഡൻറ് പറഞ്ഞു. ഫോട്ടോ ppm2 അമരമ്പലത്ത് മഴക്കെടുതി അവലോകനയോഗത്തില്‍ വില്ലേജ് ഓഫിസര്‍ ബിനു സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.