മലപ്പുറം: സഹകരണ സ്പിന്നിങ് മില്ലിലെ കരാർ പുതുക്കുക, പി.എഫ് കുടിശ്ശിക അടച്ചുതീർക്കുക, തൊഴിലാളികളുടെ തടഞ്ഞ വേതനം നൽകുക, സ്ത്രീസുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുമായി സ്പിന്നിങ് മിൽ വർക്കേഴ്സ് യൂനിയൻ (എ.ഐ.ടി.യു.സി) ധർണ നടത്തി. ടെക്സ്െറ്റെൽ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി വിജയൻ കുനിശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. സി.എച്ച്. നൗഷാദ്, പുഴക്കൽ ഷെരീഫ്, എം.എ. റസാഖ്, കെ. വേണുഗോപാൽ, എം. അബ്ദുൽ അസീസ്, ശോഭ, മുഹമ്മദ് ബഷീർ, സി. ശരത് എന്നിവർ സംസാരിച്ചു. photo: mpm2 spinning mill സ്പിന്നിങ് മിൽ വർക്കേഴ്സ് യൂനിയൻ മലപ്പുറം സ്പിന്നിങ് മില്ലിന് മുന്നിൽ നടത്തിയ ധർണ ടെക്സ്െറ്റെൽ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി വിജയൻ കുനിശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.