ദേശീയപാത കരാർ കമ്പനിക്ക് കേന്ദ്ര സർക്കാർ ഒത്താശ -സി.പി.എം

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത നിർമാണത്തിൽ അനാസ്ഥ കാണിക്കുന്ന കരാർ കമ്പനിക്ക് കേന്ദ്ര സർക്കാറും ദേശീയപാത അതോറിറ്റിയും ഒത്താശ ചെയ്യുകയാണെന്ന് സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ. സി.പി.എമ്മി‍​െൻറ നേതൃത്വത്തിൽ നടത്തിയ ദേശീയപാത ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയപാത ആറ് വരിയാക്കുന്നതുമായി ബന്ധപ്പെട്ട് കരാറെടുത്തിരിക്കുന്ന കമ്പനി ഗുരുതരമായ അനാസ്ഥയാണ് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ചെയ്യുന്നത്. ദേശീയപാത നിർമാണം എങ്ങുമെത്തിയില്ലെങ്കിലും ടോൾ പ്ലാസയുടെ നിർമാണം പൂർത്തീകരിച്ച് ടോൾ പിരിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിർമാണത്തെ സംബന്ധിച്ച് വകുപ്പുതല അന്വേഷണം വേണമെന്ന് പി.കെ. ബിജു എം.പി ഉപരോധത്തിൽ സംബന്ധിച്ച് പറഞ്ഞു. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. ചാമുണ്ണിയും സംസാരിച്ചു. മന്ദമൈതാനിയിൽനിന്ന് പ്രകടനമായി വന്ന് റോയൽ ജങ്ഷന് സമീപമായിരുന്നു ഉപരോധം. ആനപാപ്പാനെ ആദരിച്ചു പാലക്കാട്: ലോക ഗജദിനത്തോടനുബന്ധിച്ച് ജില്ല ആനപ്രേമി സംഘത്തി‍​െൻറ നേതൃത്വത്തിൽ നാട്ടാനകളിൽ പ്രമുഖനായിരുന്ന കല്ലേകുളങ്ങര രാജശേഖരൻ ആനയുടെ പാപ്പാനായിരുന്ന വേലുവിനെ ആദരിച്ചു. സംഘം ജില്ല പ്രസിഡൻറ് ഹരിദാസ് മച്ചിങ്ങൽ അധ്യക്ഷത വഹിച്ചു. വലിയപാടം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സെക്രട്ടറി ഗിരി, ആനപ്രേമി സംഘം ഭാരവാഹികളായ ഗുരുജി കൃഷ്ണ, ആർ. രാജേഷ്, വിജയകുമാർ പനംതൊടി, കുട്ടൻ, വിനോദ്, പ്രദീഷ് എന്നിവർ സംസാരിച്ചു. ഇ.സി.ജി ടെക്നീഷ്യൻ ഒഴിവ് പാലക്കാട്: ജില്ല ആശുപത്രിയിൽ ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിലേക്ക് കരാർ/ദിവസ വേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഗവ. അംഗീകൃത വി.എച്ച്.എസ്.ഇ (ഇ.സി.ജി ആൻഡ് ഓഡിയോ മെട്രിക്) കോഴ്സ് പാസായിരിക്കണം. രണ്ടുവർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 18-40. അഭിമുഖം ആഗസ്റ്റ് 16ന് രാവിലെ 10ന് ജില്ല ആശുപത്രി സൂപ്രണ്ടി​െൻറ ചേംബറിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.