പാലക്കാട്: നഗരസഭയുടെ ധനസഹായത്തോടെ നിർമിച്ച വീട്ടിൽ താമസിക്കുന്ന നിർധന കുടുംബത്തിന്, സ്വന്തമായുള്ള സ്ഥലത്തിെൻറ വിസ്തീർണം സർക്കാർ കമ്പ്യൂട്ടറിന് തെറ്റുപറ്റിയതുകാരണം എ.പി.എൽ കാർഡ് അനുവദിച്ച നടപടി ഒരുമാസത്തിനകം തിരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ജില്ല സപ്ലൈ ഓഫിസർക്കാണ് കമീഷൻ അംഗം കെ. മോഹൻകുമാർ നിർദേശം നൽകിയത്. പാലക്കാട് പള്ളിപ്പുറം സ്വദേശിനി സി. ഉമൈവ നൽകിയ പരാതിയിലാണ് നടപടി. കമീഷൻ പാലക്കാട് സപ്ലൈ ഓഫിസറിൽനിന്ന് റിപ്പോർട്ട് വാങ്ങിയിരുന്നു. പരാതിക്കാരി മുൻഗണന കാർഡിന് അർഹയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരി താമസിക്കുന്ന സ്ഥലത്തിെൻറ വിസ്തീർണം 1.8 സെൻറ് മാത്രമാണ്. എന്നാൽ, അത് 1.8 ഏക്കർ എന്ന് കമ്പ്യൂട്ടറിൽ തെറ്റായി രേഖപ്പെടുത്തി. ഇക്കാരണത്താലാണ് കാർഡ് മുൻഗണന വിഭാഗത്തിൽനിന്ന് മാറിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഔദ്യോഗിക അനാസ്ഥയാണ് പരാതിക്കിടയാക്കിയതെന്ന് കമീഷൻ ഉത്തരവിൽ ചൂണ്ടിക്കാണിച്ചു. അർഹമായ ആനുകൂല്യം സാങ്കേതിക കാരണം പറഞ്ഞ് ഇനിയും വൈകിച്ചാൽ അത് മനുഷ്യാവകാശ ലംഘനമാകുമെന്ന് ഉത്തരവിൽ പറയുന്നു. തെറ്റിെൻറ ഉത്തരവാദിത്തം പരാതിക്കാരിക്കില്ലെന്നും ഉത്തരവിലുണ്ട്. വെൽഡർ-നൈറ്റ് വാച്ച്മാൻ ഒഴിവ് പാലക്കാട്: ഷൊർണൂർ ഗവ. ടെക്നിക് ഹൈസ്കൂളിൽ േട്രഡ്സ്മാൻ (വെൽഡിങ്), നൈറ്റ് വാച്ച്മാൻ ഒഴിവുകളിലേക്ക് അഭിമുഖം ആഗസ്റ്റ് 16ന് രാവിലെ 11ന് സൂപ്രണ്ടിെൻറ കാര്യാലയത്തിൽ നടക്കും. േട്രഡ്സ്മാൻ (വെൽഡിങ്) തസ്തികയിലേക്ക് വെൽഡിങ് േട്രഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. നൈറ്റ് വാച്ച്മാൻ തസ്തികയിലേക്ക് എഴുത്തും വായനയും അറിയണം. മുൻപരിചയമുള്ളവർക്കും സമീപത്ത് താമസിക്കുന്നവർക്കും മുൻഗണന. സ്പോട്ട് അഡ്മിഷൻ ഇന്ന് പാലക്കാട്: ശ്രീകൃഷ്ണപുരം ഗവ. എൻജിനീയറിങ് കോളജിൽ ഒന്നാം വർഷ ബി.ടെക് സീറ്റുകളിൽ സാധ്യതയുള്ള ഒഴിവിലേക്ക് ചൊവ്വാഴ്ച സ്പോട്ട് അഡ്മിഷൻ നടത്തും. കീം 2018 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് പ്രവേശനത്തിനെത്താം. സർക്കാർ കോളജിൽ പ്രവേശനം ലഭിച്ചിട്ടുള്ളവർക്കും സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളിലെ സർക്കാർ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ചവർക്കും/സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. സമാന കോഴ്സ്/ ബ്രാഞ്ചിലേക്കുള്ള അപേക്ഷ പരിഗണിക്കുന്നതല്ല. താൽപര്യമുള്ളവർ രാവിലെ 10നകം പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ പ്രവേശനം ലഭിച്ചിട്ടുള്ളവർ പഠിക്കുന്ന സ്ഥാപനത്തിൽനിന്ന് എൻ.ഒ.സി ഹാജരാക്കണം. പുതിയതായി പ്രവേശനം തേടുന്നവർ ബന്ധപ്പെട്ട എല്ലാ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനൽ ഹാജരാക്കണം. പ്രവേശനം ലഭിക്കുന്നവർ സർക്കാർ ഫീസായ 8225 രൂപയും മറ്റ് ഫീസുകളും അന്നേദിവസംതന്നെ അടക്കണം. ഫോൺ: 0466 2260350/565.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.