ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാള്‍ പിടിയിൽ

പൊന്നാനി: ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാള്‍ പിടിയിലായി. പൊന്നാനിയിലെ അബ്ദുൽ കരീമിനെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം അര്‍ധരാത്രി കുറ്റിപ്പുറം ക്രിസ്ത്യന്‍ പള്ളിയില്‍ മോഷണം നടത്തുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. മുസ്ലിം പള്ളികളിലും ക്ഷേത്രങ്ങളിലും നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അബ്ദുൽകരീമിനെതിരെ വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. പടം...tirp1 abdulkarim വികസന മുരടിപ്പ്; ആലേങ്കാട് പഞ്ചായത്തിലേക്ക് എൽ.ഡി.എഫ് മാർച്ച് ചങ്ങരംകുളം: ആലേങ്കാട് ഗ്രാമ പഞ്ചായത്തി​െൻറ വികസന മുരടിപ്പ് ആരോപിച്ച് എൽ.ഡി.എഫ് മാര്‍ച്ച് നടത്തി. രാവിലെ ചങ്ങരംകുളം പാര്‍ട്ടി ഓഫിസിന് സമീപത്തുനനിന്ന് ആരംഭിച്ചു. എസ്.ഐ ബാബുരാജി​െൻറ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. ബസ്ബേ കം ഷോപിങ് കോംപ്ലക്സ് പൂർണമായും പ്രവര്‍ത്തന സജ്ജമാക്കുക, പഞ്ചായത്ത് നിര്‍മിച്ച കെട്ടിടത്തിലേക്ക് വില്ലേജ് മാറ്റുക, പഞ്ചായത്തിന് അനുവദിച്ച കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തിപ്പിക്കുക, ടൗണിലെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണുക, പദ്ധതി ആസൂത്രണത്തിലെ അപാകത പരിഹരിക്കുക, ചങ്ങരംകുളം ജങ്ഷനില്‍ അണഞ്ഞ വിളക്കുകൾ പ്രവര്‍ത്തിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ഏരിയ സെക്രട്ടറി എം. മുസ്തഫ ഉദ്ഘാടനം ചെയ്തു. എ.പി. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. കെ. മാധവൻ, ശ്രീജിത്ത്, എം.വി. ഉണ്ണി, ശിഹാബ് കക്കിടിപ്പുറം, പി. രാമദാസ് എന്നിവർ സംസാരിച്ചു. പടം...tirp2 ആലങ്കോട് ഗ്രാമപഞ്ചായത്തിലേക്ക് എൽ.ഡി.എഫ് നടത്തിയ മാർച്ച്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.