ലെക്കിടി: രണ്ടു മാസം മുമ്പ് ടാറിങ് പൂർത്തിയാക്കിയ റോഡിൽ വലിയ കുഴി. ലെക്കിടി പേരൂർ പഞ്ചായത്തിലെ ശാന്തി നിലയം റോഡിലാണ് പാതക്ക് നടുവിൽ മൂന്നടി താഴ്ചയിലും രണ്ടടി വീതിയുമുള്ള കുഴി രൂപപ്പെട്ടത്. മേയിലാണ് റോഡ് ടാറിങ് നടത്തിയത്. സംസ്ഥാനപാതയിലേക്ക് ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡാണിത്. റോഡ് നിർമാണത്തിൽ അപാകതയുണ്ടായിട്ടുണ്ടെന്ന് ആരോപണമുയർന്നു. റോഡിലെ കുഴിമൂടാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. റോഡിലെ കുഴികൾ അടച്ചു പഴയെലക്കിടി: പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയിലെ പത്തിരിപ്പാല മുതൽ പഴയെലക്കിടി വരെയുള്ള മേഖലയിലെ കുഴികൾ പഴയലെക്കിടി സ്‌ട്രൈക്കേഴ്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിെൻറ ആഭിമുഖ്യത്തിൽ അടച്ചു. പത്തിലേറെ കുഴികളാണ് കോൺക്രീറ്റ് ഉപയോഗിച്ച് അടച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ഇരുചക്രവാഹനങ്ങൾ കുഴികളിൽ വീണ് അപകടം സംഭവിച്ചിരുന്നു. ക്ലബ് പ്രസിഡൻറ് അജ്മൽ വയനാടൻ, ഷഫീഖ്, ഫസൽ, ഷറഫു, ജൗഹർ, റാഫി, അജിത്, മുത്തു, തൻവീർ, നബീൽ, സൈദ് എന്നിവർ നേതൃത്വം നൽകി. അപകട ഭീഷണി ഉയർത്തി ബസ് കാത്തിരിപ്പ് കേന്ദ്രം ചിറ്റൂർ: അപകട ഭീഷണിയുയർത്തി സൗദാംബിക ജങ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം. പതിറ്റാണ്ടുകൾ പഴക്കമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിെൻറ തൂണുകളും മേൽക്കൂരയുമെല്ലാം തകർന്ന് വീഴാറായ അവസ്ഥയിലാണ്. കോൺക്രീറ്റ് പൊളിഞ്ഞിളകി അപകട ഭീഷണി ഉയർത്തുമ്പോഴും അധികൃതർക്ക് കണ്ട ഭാവമില്ല. ഇരുമ്പുകമ്പികൾ പുറത്തേക്ക് തള്ളിയ നിലയിലുമാണ്. സമീപത്തെ സ്കൂൾ വിദ്യാർഥികളുൾപ്പെടെ നിരവധി പേരാണ് സംസ്ഥാനപാതയിലെ ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തെ ആശ്രയിക്കുന്നത്. എത്രയും പെെട്ടന്ന് ഇത് പൊളിച്ചുനീക്കി പുതിയത് നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.