മെഡിക്കൽ കോളജിൽ വീണ്ടും കുഞ്ഞി​െൻറ വള കവർന്നു

മഞ്ചേരി: മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും കുഞ്ഞി​െൻറ ദേഹത്തുനിന്നും ആഭരണം കവർന്നു. ബുധനാഴ്ച രാവിലെ 11നാണ് സംഭവം. മഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് അക്ബർ മിനായിയും ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞിനെ ഡോക്ടറെ കാണിക്കാൻ വരിനിൽക്കുമ്പോഴാണ് സംഭവം. കുഞ്ഞി​െൻറ കൈയിലെ അരപ്പവ​െൻറ വളയാണ് കവർന്നത്. സ്വർണവളയല്ലാത്തവയും ഊരിയെടുത്തിട്ടുണ്ട്. കുട്ടികളുടെ സ്പെഷ്യലിസ്റ്റിനെ കാണാൻ കുഞ്ഞുങ്ങളെയും എടുത്ത് അമ്മമാർ വരിനിൽക്കുന്നതിനിടെ മുമ്പും ആഭരണങ്ങൾ മോഷണം പോയിട്ടുണ്ട്. ഒന്നര മാസം മുമ്പ് രണ്ടു കുഞ്ഞുങ്ങളുടെ ആഭരണങ്ങൾ മോഷ്ടിച്ച ഇതര സംസ്ഥാനക്കാരിയായ സ്ത്രീയെ കൈയോടെ പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു. മോഷണം തുടർക്കഥയായിട്ടും സുരക്ഷാസംവിധാനത്തെ കുറിച്ച് അധികൃതർ ആലോചിക്കുന്നില്ല. ഒ.പി ഹാളിൽ മുന്നറിയിപ്പ് ബോർഡ് വെക്കണമെന്നും സി.സി.ടി.വി സ്ഥാപിക്കണമെന്നുമാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.