അപ്രതീക്ഷിത മണ്ണിടിച്ചില്‍; പട്ടിക്കാട്: അപ്രതീക്ഷിതമായ മണ്ണിടിച്ചില്‍ കുതിരാനിലെ തുരങ്കപാത തുറക്കുന്നതിന് ഭീഷണിയാവുന്നു. ദേശീയപാത അധികൃതരും തുരങ്ക നിർമാണ കമ്പനിയും ഗൗരവത്തോടെയാണ് മണ്ണിടിച്ചിലിനെ കാണുന്നത്. ദേശീയപാത പ്രോജക്‌ട് ഡയറക്‌ടര്‍ സുരേഷ് ബുധനാഴ്ച മണ്ണിടിഞ്ഞ സ്ഥലം സന്ദര്‍ശിച്ചു. ഇടിയാതിരിക്കാന്‍ മണ്ണ് തിട്ടയില്‍ ഇരുമ്പ് നെറ്റിട്ട് സിമൻറ് പമ്പിങ്ങ് നടത്തിയിരുന്നു. പക്ഷേ അതെല്ലാം ദുര്‍ബലമാണിപ്പോള്‍. നേരത്തെ തുരങ്കത്തിെൻറ വശങ്ങളിൽ നിന്നും പാറക്കെട്ടുകള്‍ ഇടിഞ്ഞുവീണിരുന്നു. ഉരുക്ക് നെറ്റ് സ്ഥാപിച്ച് കോണ്‍ക്രീറ്റിങ്ങ് നടത്തി സുരക്ഷിതമാക്കാന്‍ നെറ്റുകളും മറ്റും വാങ്ങിയെങ്കിലും പണി തുടങ്ങിയിട്ടില്ല. തുരങ്കത്തിന് മുകളില്‍ മലയില്‍ മൂന്ന് മീറ്റര്‍ വീതിയില്‍ കാനപണിത് മലമുകളിലെ മഴവെള്ളം ഒഴുക്കിവിടാന്‍ പദ്ധതിയുണ്ടെങ്കിലും അതിന് വനംവകുപ്പ് അനുമതി ലഭിച്ചിട്ടില്ല. ഇതാണ് പ്രശ്‌നമെന്ന് തുരങ്ക നിർമാതാക്കളായ പ്രഗതി കണ്‍സ്‌ട്രക്ഷസ് കമ്പനി പി.ആര്‍.ഒ ശിവാനന്ദന്‍ പറഞ്ഞു. 10 മാസംമുമ്പ് അപേക്ഷ നല്‍കിയിട്ടും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. എന്നാല്‍ അപേക്ഷ നല്‍കിയതല്ലാതെ ആവശ്യപ്പെട്ട വിശദാംശങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് ഡി.എഫ്.ഒ കെ.ഒ. സണ്ണി പറഞ്ഞു. കാന എത്ര ദൂരത്തില്‍ നിർമിക്കണം, എത്ര മണ്ണ് മാറ്റണം, എത്രമാത്രം പാറപ്പൊട്ടിക്കണം തുടങ്ങി വിശദാംശങ്ങളൊന്നും അപേക്ഷയിലില്ല. മാത്രമല്ല കാനക്കായി നീക്കുന്ന മണ്ണിനും പാറക്കും കമ്പനി സര്‍ക്കാറിലേക്ക് പണവും അടയ്ക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.