പട്ടിക്കാട്: കുതിരാന്‍ തുരങ്കത്തിന് മുകളില്‍ മണ്ണിടിച്ചില്‍. തുരങ്കത്തിെൻറ സുരക്ഷ അപകട ഭീഷണിയിലായി. തുരങ്കത്തിെൻറ കിഴക്ക് വശത്താണ് അപകട ഭീതിയുയര്‍ത്തി മണ്ണിടിച്ചില്‍ തുടരുന്നത്. കനത്ത മഴയില്‍ ബുധനാഴ്ച രാവിലെ മുതലാണ് മണ്ണിടിഞ്ഞ് തുടങ്ങിയത്. മണ്ണിടിച്ചില്‍ തടയാന്‍ കെട്ടിയ കോണ്‍ക്രീറ്റ് ഭിത്തിയടക്കം തുരങ്കത്തിന് മുകളിലേക്ക് ഇടിഞ്ഞു വീണു. സംഭവത്തെ തുടര്‍ന്ന് ദേശീയപാത ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. എ.ഡി.എം ലതികയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും കുതിരാനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മിക്കവാറും പണി പൂര്‍ത്തിയായി ഗതാഗത യോഗ്യമായി കൊണ്ടിരുന്ന തുരങ്ക മുഖത്താണ് മണ്ണിടിച്ചില്‍. ചൊവ്വാഴ്ച പുലര്‍ച്ച തുടങ്ങിയ ചെറിയ തോതിലുള്ള മണ്ണിടിച്ചില്‍ ബുധനാഴ്ച രാവിലെ ശക്തമാവുകയായിരുന്നു. തുരങ്കമുഖത്ത് ഉരുക്ക് പാളിക്ക് മുകളില്‍ 20 മീറ്റര്‍ ദൂരത്തിൽ മണ്ണ് നേരത്തെ നീക്കിയിരുന്നു. അതിനുമുകളില്‍ പാറക്കെട്ടുകള്‍ക്ക് മുകളില്‍ നിന്നുള്ള മണ്ണ് തിട്ടയാണ് ഇടിഞ്ഞുകൊണ്ടിരിക്കുന്നത്. തുരങ്കമുകള്‍ഭാഗം തുറന്നു കിടക്കുന്നതിനാല്‍ ഉരുക്കുകവറിട്ട തുരങ്കത്തിന് മുകളിലേക്കാണിപ്പോള്‍ മണ്ണ് വന്ന് വീഴുന്നത്. റോഡിലേക്കു വീഴുന്നില്ല. അതേസമയം മണ്ണിടിച്ചില്‍ തുടര്‍ന്നാല്‍ തുരങ്കമുഖം അടയാൻ സാധ്യതയുണ്ട്. കൂടുതല്‍ മണ്ണിടിഞ്ഞാല്‍ കുതിരാന്‍മല മുകളിലെ വന്‍മരങ്ങള്‍ ഉൾപ്പെടെ താഴേക്ക് പതിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.