ദേശീയപാത: ജില്ലയിൽ പൊളിച്ചുമാറ്റേണ്ടത് 3000ലധികം കെട്ടിടങ്ങൾ

മുസ്തഫ േമലേതിൽ കുറ്റിപ്പുറം: ദേശീയപാത വികസനത്തിനായി ജില്ലയിൽ പൊളിച്ചുമാറ്റേണ്ടിവരുന്നത് 3000ലധികം കെട്ടിടങ്ങൾ. പാത കടന്നുപോകുന്ന താലൂക്കുകളായ പൊന്നാനി, തിരൂർ, തിരൂരങ്ങാടി, കൊണ്ടോട്ടി എന്നിവിടങ്ങളിലെ കണക്കെടുപ്പിലാണ് ഇൗ വിവരങ്ങൾ ലഭിച്ചത്. കണക്കെടുപ്പ് പൂർണമായി പൂർത്തിയായ പൊന്നാനി, തിരൂർ, തിരൂരങ്ങാടി എന്നിവിടങ്ങളിലായി ചെറുതും വലുതുമായ 2712 കെട്ടിടങ്ങളാണ് ഉൾപ്പെടുക. കൊണ്ടോട്ടി താലൂക്കിലെ ചേേലമ്പ്ര, മുന്നിയൂർ, എ.ആർ നഗർ വില്ലേജുകളിലെ കണക്കെടുപ്പ് അന്തിമ ഘട്ടത്തിലാണ്. അതേസമയം, കെട്ടിടമുള്ള ഭൂമിക്ക് നൽകുന്ന നഷ്ടപരിഹാരം കൂടുതലായതിനാൽ ഉടമകളുടെ പരാതി കുറയും. പൊന്നാനി കാപ്പിരിക്കാട് മുതൽ ഇടിമൂഴിക്കൽ വരെയുള്ള ഭാഗത്തെ 22 വില്ലേജുകളിൽപെട്ട സ്ഥലങ്ങളാണ് ഏറ്റെടുക്കുന്നത്. ഇതിൽ തിരൂർ, തിരൂരങ്ങാടി, കൊണ്ടോട്ടി എന്നിവിടങ്ങളിൽ ഏറ്റെടുക്കാനുള്ള അന്തിമ വിജ്ഞാപനം ഇറങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.