കുറ്റിപ്പുറം: കഞ്ഞിപ്പുര മൂടാൽ ബൈപാസിനായി ഭൂമിയേറ്റെടുക്കാൻ നൽകേണ്ട 23 കോടി രൂപ അനുവദിച്ചെങ്കിലും റോഡ് നിർമാണം നീളും. നിലവിലെ എസ്റ്റിമേറ്റനുസരിച്ച് നിർമാണം നഷ്ടമാണെന്ന് കാണിച്ച് കരാറുകാരൻ പിൻമാറുന്നതോടെ ഈ പാതയുടെ ശനിദശ തീരില്ലെന്നുറപ്പായി. ആറ് കിലോമീറ്ററിൽ 15 മീറ്റർ വീതിയിലാണ് റോഡ് നിർമാണം. ഇതിൽ പത്തര മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിെൻറ സംരക്ഷണഭിത്തി നിർമാണം നിലവിലെ എസ്റ്റിമേറ്റിലില്ലെന്നാണ് വിവരം. ഇത് ഉൾപ്പെടുത്തുന്നതോടെ കോടികൾ വീണ്ടും നീക്കിവെക്കേണ്ടി വരുന്നതോടെ നിർമാണം അവതാളത്തിലാകും. വർഷങ്ങൾക്ക് മുമ്പ് നൽകിയ കരാർ തുകക്ക് നിർമാണം നടത്താനാകില്ലെന്നാണ് കരാറുകാരെൻറ നിലപാട്. ഓരോ വർഷവും നിശ്ചിത ശതമാനം തുക വർധന നൽകിയാൽ തന്നെ റോഡ് നിർമാണം കീറാമുട്ടിയാകും. കേന്ദ്ര റോഡ് ഫണ്ടിൽ ജില്ലക്ക് അവഗണന; കൂടുതൽ കണ്ണൂരിന് കുറ്റിപ്പുറം: കേന്ദ്രസർക്കാർ അനുവദിക്കുന്ന കേന്ദ്ര റോഡ് ഫണ്ട് (സി.ആർ.എഫ്) സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഭിക്കുന്നത് കണ്ണൂർ ജില്ലക്ക്. മലപ്പുറം ജില്ലയിലെ റോഡുകളുടെ നവീകരണത്തിനായി ഈ ഫണ്ട് ലഭിച്ചത് വിരളമായി മാത്രം. നടുവട്ടം തണ്ണീർകോട് റോഡ് നിർമാണത്തിന് മാത്രമാണ് ഈ ഫണ്ട് ലഭിച്ചത്. കുറ്റിപ്പുറം ബി.പി അങ്ങാടി-ചമ്രവട്ടം പാതയുടെ നവീകരണത്തിനായി 40 കോടി രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ട് കാലങ്ങളായെങ്കിലും എം.പിമാരുടേയും സംസ്ഥാന സർക്കാറിെൻറയും ഇടപെടലില്ലാത്തതിനാൽ ഫണ്ട് ലഭിച്ചിട്ടില്ല. കണ്ണൂർ ജില്ലയിൽ ദേശീയപാതയല്ലാത്ത പല റോഡുകളും ഈ ഫണ്ട് ഉപയോഗിച്ച് നവീകരണം നടന്ന് വരുകയാണ്. കുറ്റിപ്പുറം മുതൽ ബി.പി അങ്ങാടി വരെയും ബി.പി അങ്ങാടി മുതൽ ചമ്രവട്ടം വരെയും റോഡ് അടിത്തറ മാറ്റിനിർമിക്കാനാണ് ഇത്രയും തുക ആവശ്യപ്പെട്ടത്. എന്നാൽ, സംസ്ഥാന സർക്കാറിെൻറ ഇടപെടലില്ലാത്തതിനാൽ അനുകൂല നടപടിയുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.