കെ.എൻ.ജി റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു

കക്കാടംപൊയിൽ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി നിലമ്പൂർ: മലയോരമേഖലയിൽ കനത്ത മഴ തുടരുന്നു. ബുധനാഴ്ച പുലർച്ച അനുഭവപ്പെട്ട തുള്ളി മുറിയാത്ത മഴ പ്രദേശത്ത് രാത്രിയും തുടരുകയാണ്. ചാലിയാറിലും പോഷകനദികളിലും വെള്ളം ഉയർന്നു. അന്തർസംസ്ഥാന പാതയായ കോഴിക്കോട്-നിലമ്പൂർ-ഊട്ടി റോഡിൽ മൂന്നിടങ്ങളിൽ വെള്ളം കയറി ഗതാഗതം മുടങ്ങി. മൂന്ന് കിലോമീറ്ററിനുള്ളിലായുള്ള വെളിയംതോട്, ജനതപടി, ജ‍്യോതിപടി എന്നിവിടങ്ങളിലാണ് റോഡിലേക്ക് മഴവെള്ളം കുത്തിയൊലിച്ചെത്തിയത്. റോഡിൽ വെള്ളം കയറിയതിനാൽ കാർ ഉൾെപ്പടെയുള്ള ചെറിയ യാത്രവാഹനങ്ങളുടെ യാത്ര മുടങ്ങി. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ തന്നെ ഇവിടങ്ങളിൽ ചെറിയ വാഹനങ്ങളുടെ പോക്ക് വരവ് മുടങ്ങി. ബസ്, ലോറി എന്നീ വലിയ വാഹനങ്ങൾക്ക് മാത്രമേ യാത്ര തുടരാനായുള്ളൂ. ഇവിടങ്ങളിലെ നിരവധി വ‍്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. വെണ്ടേക്കുംപൊയിൽ-കരിമ്പ്-കക്കാടംപൊയിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം പൂർണമായും മുടങ്ങി. ബുധനാഴ്ച പുലർച്ചയാണ് മണ്ണിടിച്ചിലുണ്ടായത്. ഇതുവഴിയുള്ള കെ.എസ്.ആർ.ടി.സി ബസ് ഉൾെപ്പടെയുള്ളവയുടെ യാത്ര മുടങ്ങി. നാടുകാണി ചുരത്തിലെ റോഡ് നവീകരണ പ്രവൃത്തി തൽക്കാലത്തേക്ക് നിർത്തിവെച്ചു. വെള്ളം കയറി നിരവധി കിണറുകൾ ഉപയോഗശൂന‍്യമായി. മണലൊടിയിലെ കൂടൻത്തൊടി വിലാസിനിയുടെ കിണർ പാടെ തകർന്നു. പടം:1 കെ.എൻ.ജി റോഡിൽ ജനതപ്പടിയിൽ വെള്ളം കയറിയപ്പോൾ പടം: 3 കെ.എൻ.ജി റോഡിൽ വെളിയംതോടിൽ വെള്ളം കയറിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.