കൂറ്റമ്പാറയിലും വ്യാപക നഷ്​ടം

പൂക്കോട്ടുംപാടം: കൂറ്റമ്പാറ-ചെറായി ഭാഗങ്ങളില്‍ വ്യാപകമായ നഷ്ടം. പ്രദേശത്ത് നില്‍ക്കാതെ പെയ്യുന്ന മഴയില്‍ കൃഷിയിടങ്ങളും റോഡുകളും പലതും വെള്ളത്തിലായി. കൂറ്റമ്പാറയുടെ ഉള്‍പ്രദേശങ്ങളില്‍ നിന്നും അങ്ങാടികളിലേക്കും പ്രധാന റോഡുകളിലേക്കുമുള്ള ചെറായി-കണ്ണച്ചംകുന്ന്, ചെറായി-ഗാന്ധിപ്പടി റോഡുകളും വെള്ളം മൂടിയതിനാല്‍ ഗതാഗതം മുടങ്ങിക്കിടക്കയാണ്. കുതിരപ്പുഴയില്‍നിന്നും വെള്ളം കയറിയതാണ് ഈ ഭാഗങ്ങളിലെ റോഡുകളും കൃഷിയിടങ്ങളും വെള്ളത്തിലാവാന്‍ കാരണം. തുടര്‍ച്ചയായ മഴയില്‍ ചെറായി കിണറ്റിങ്ങല്‍ വീരാന്‍കുട്ടിയുടെ വീടും പരിസരവും വെള്ളത്തിലായി. ആബുക്കാടന്‍ ജസീറി​െൻറ ഒരേക്രയോളം വരുന്ന നെല്‍കൃഷിയും പുല്‍കൃഷിയും വെള്ളത്തിലാണ്. കൂടാതെ പമ്പ് ഹൗസും ഫാമും വെള്ളത്തില്‍ മുങ്ങി. ഫോട്ടോ ppm7 തുടര്‍ച്ചയായ മഴയില്‍ കൂറ്റമ്പാറ ചെറായി കിണറ്റിങ്ങല്‍ വീരാന്‍ കുട്ടിയുടെ വീടും പരിസരവും വെള്ളത്തില്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.