വീടുകളിൽ ജലപ്രളയം

മമ്പാട്: തോട് ഗതിമാറി ഒഴുകി . മമ്പാട് പാലപറമ്പിലെ വായനശാലക്ക് സമീപത്തെ പത്തോളം വീടുകളിലേക്കാണ് വെള്ളം കയറിയത്. കൂടാതെ ആളുകൾ തിങ്ങിപ്പാർക്കുന്ന പാലപറമ്പിലെ എസ്.ടി കോളനിയിലേക്കുള്ള വഴി വെള്ളത്തിലായതോടെ കോളനി നിവാസികളും ദുരിതത്തിലായി. പല വീടുകളിൽനിന്നും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്. വി.കെ. അൻസാരി, രവീന്ദ്രൻ, വി.കെ. ആരിഫ് തുടങ്ങിയവരുടേതുൾപ്പെടെ പത്തോളം വീടുകളിലെ കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. പുത്തലത്ത് അബ്ദുൽ ജലീലി​െൻറ ചുറ്റുമതിൽ തകർന്ന് പറമ്പിലേക്ക് വെള്ളം അടിച്ചുകയറി 500ഓളം വാഴകളും ഇഞ്ചികൃഷിയും നശിച്ചു. പല കുടുംബങ്ങളും ഈ ഭാഗത്തുനിന്ന് മാറി താമസിച്ചിരിക്കുകയാണ്. മമ്പാട് വില്ലേജ് ഓഫിസർ ബൈജു ജോൺ, അസിസ്റ്റൻറ് തോമസ്, വാർഡ് അംഗം ടി.പി. ഉമൈമത്ത്, മരക്കാർ പാലപറമ്പ്, ഹബീബ് മാസ്റ്റർ എന്നിവർ സ്ഥലം സന്ദർശിച്ചു. പ്രദേശവാസികൾക്കും കർഷകർക്കും കനത്ത നഷ്ടമാണുണ്ടായതെന്നും മമ്പാട് വില്ലേജ് ഓഫിസർക്കും കലക്ടറുടെ ദുരിതാശ്വാസ ഫണ്ടിനും അപേക്ഷ കൊടുത്തിട്ടുണ്ടെന്നും വാർഡ് അംഗം ടി.പി. ഉമൈമത്ത് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.